ad
Deshabhimani

ആറുമാസത്തിനിടെ 50 എണ്ണം കണ്ടെത്തി

മൊബൈല്‍ഫോൺ കളഞ്ഞുപോയോ? തോപ്പുംപടി പൊലീസുണ്ട്‌

cyber police
വെബ് ഡെസ്ക്

Published on Jul 02, 2026, 03:41 AM | 1 min read

മട്ടാഞ്ചേരി


ഒരിക്കലും തിരിച്ചുകിട്ടുകയില്ലെന്ന് കരുതിയ അമ്പതോളം മൊബൈല്‍ ഫോൺ ഉടമകള്‍ക്ക് കണ്ടെത്തിനൽകി തോപ്പുംപടി പൊലീസ്‌. ഈ വര്‍ഷം ജനുവരിമുതല്‍ ജൂണ്‍വരെയാണിത്‌. ഇന്‍സ്പെക്ടര്‍ അനന്തു രമേശ്, എസ്‌ഐ കെ പി ആനന്ദ്, സൈബര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ടി ജെ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഫോണുകള്‍ കണ്ടെത്തിയത്.


പരാതി ലഭിച്ചാല്‍ ആദ്യം സര്‍ക്കാരിന്റെ സിഇഐആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കും. പിന്നീട് ഫോണ്‍ ആരെങ്കിലും ഉപയോഗിച്ചാല്‍ അറിയാന്‍ കഴിയും. സംസ്ഥാനം വിട്ട് പോയിട്ടുണ്ടെങ്കില്‍ അവിടത്തെ പൊലീസിന്റെകൂടി സഹായത്തോടെ കണ്ടെത്തും. മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, തമിഴ്നാട്, അസം എന്നിവിടങ്ങളിൽനിന്നടക്കം ഫോൺ കണ്ടെത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home