എറണാകുളം ജനറൽ ആശുപത്രി
കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കണം: ഡിവൈഎഫ്ഐ

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്നും 24 മണിക്കൂറും സേവനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് കമ്മിറ്റി ഡിഎം ഓഫീസിലേക്ക് നടത്തിയ മാർച്ച്
കൊച്ചി
എറണാകുളം ജനറൽ ആശുപത്രി കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർമാരുടെ കുറവ് അടിയന്തരമായി പരിഹരിക്കുക, പ്രതിസന്ധി പരിഹരിക്കാൻ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടുക, രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നത് തടയുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് കമ്മിറ്റി ഡിഎംഒ ഓഫീസിലേക്ക് മാർച്ച് നടത്തി.
സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിലെ അഭിമാന സ്ഥാപനങ്ങളിലൊന്നായ എറണാകുളം ജനറൽ ആശുപത്രി ആയിരക്കണക്കിന് സാധാരണക്കാരായ രോഗികളുടെ ആശ്രയകേന്ദ്രമാണ്. ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയ രാജ്യത്തെ ആദ്യ ജില്ലാ ജനറൽ ആശുപത്രിയായി ചരിത്രനേട്ടം കൈവരിച്ച ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ വിദഗ്‌ധ ഡോക്ടർമാരുടെ അഭാവം അതീവ ആശങ്കാജനകമാണ്.
രോഗികളുടെ ചികിത്സാ അവകാശം സംരക്ഷിക്കാനും പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും ആവശ്യമായ എല്ലാ ജനാധിപത്യ ഇടപെടലുകളും പോരാട്ടവും തുടരുമെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കി.
മാർച്ച് പി ആർ റനീഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ടി എസ് ഷിഫാസ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി അമൽ സോഹൻ. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിഷ്ണു അനിൽ എന്നിവർ സംസാരിച്ചു.











0 comments