ad
Deshabhimani

മഹാകവിയെ ‘അപമാനിച്ച്‌’ കോർപറേഷൻ; ജി സ്‌മാരകത്തോട്‌ അവഗണന

G Memorial

എറണാകുളം ഗോശ്രീ റോഡിൽ ജി സ്മാരകത്തിലേക്കുള്ള വഴിയരുകിൽ മാലിന്യം കൂട്ടിയിട്ടനിലയിൽ

avatar
സ്വന്തം ലേഖകൻ

Published on Jul 02, 2026, 03:09 AM | 1 min read

കൊച്ചി


മലയാളത്തിന്‌ ആദ്യ ജ്ഞാനപീ-ഠം സമ്മാനിച്ച ജി ശങ്കരകുറുപ്പിന്‌ ആദരവായി നിർമിച്ച ജി സ്‌മാരകത്തെ അവഗണിച്ച്‌ കൊച്ചി കോർപറേഷൻ യുഡിഎഫ്‌ ഭരണസമിതി. സ്‌മാരകത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നത്‌ കോർപറേഷൻ വക ‘മാലിന്യക്കൂനകളാണ്‌’. ഇവിടേക്കുള്ള വഴിയുടെ വശങ്ങളിൽ വിവിധതരത്തിലുള്ള മാലിന്യങ്ങളാണ്‌. മൂക്കുപൊത്തേണ്ട സ്ഥിതിയാണ്‌. ഇ‍ൗ കാഴ്‌ച കണ്ട്‌ മനംമടുത്ത്‌ പാതിവഴിയിൽ മടങ്ങുകയാണ്‌ സന്ദർശകർ. വഴിയുടെ സ്ഥിതിയും സമാനമാണ്‌. കുണ്ടും കുഴിയും ചെളിയുമാണ്‌ വഴിയിൽ. മഴ പെയ്‌താൽ ‘ചെളിക്കുളമാകും’. ‍സ്‌മാരകത്തിന്‌ സമീപത്തെ വൃത്തികെട്ടതും മനംമടുപ്പിക്കുന്നതുമായ സ്ഥിതിവിശേഷം കാരണം കലാകാരന്മാർ ഉൾപ്പെടെ ഇവിടെ പരിപാടികൾ നടത്താനും വിമുഖത കാണിക്കുന്നു.


സ്‌മാരകത്തിന്‌ കോർപറേഷൻ ഭരണസമിതി അർഹമായ പ്രാധാന്യവും പ്രചാരണവും നൽകാൻ മടിക്കുകയാണ്‌. ഇവിടേക്ക്‌ ആളുകളെ ആകർഷിക്കാൻ നടപടികൾ സ്വീകരിക്കുന്നില്ല. സന്ദർശകരും പരിപാടികളും കുറഞ്ഞു. ഭാവി തലമുറക്ക്‌ കവിയേയും അദ്ദേഹത്തിന്റെ ജീവിതത്തേയും സർഗ സൃഷ്ടികളെയും പരിചയപ്പെടുത്താനുള്ള ഉത്തരവാദിത്വം നിർവഹിക്കാതെ സ്‌മാരകത്തെ തഴയുകയാണ്‌ കോർപറേഷൻ.


​ജി ശങ്കരക്കുറുപ്പിന്‌ ഉചിതമായ സ്‌മാരകം നിർമിക്കാനുള്ള പദ്ധതി യുഡിഎഫ്‌ ഭരണകാലയളവിൽ കടലാസിൽ ഒതുങ്ങിയതാണ്‌. എൽഡിഎഫ്‌ നേതൃത്വത്തിലുണ്ടായിരുന്ന കഴിഞ്ഞ സമിതി ഇച്ഛാശക്തിയോടെ പദ്ധതി യാഥാർഥ്യമാക്കി. കൊച്ചി കായൽ സൗന്ദര്യവും മംഗളവനത്തിന്റെ ഹരിതകാന്തിയും അതിരിടുന്ന മറൈൻഡ്രൈവിലെ 25 സെന്റിലാണ്‌ പുത്തൻ വാസ്‌തുഭംഗിയിൽ സ്‌മാരകം തുറന്നത്‌. ജി ശങ്കരക്കുറുപ്പിന്റെ ജീവിതത്തെയും പ്രധാന കവിതകളെയും ആസ്പദമാക്കി ചിത്രീകരണങ്ങൾ ഉൾപ്പെടുത്തിയ ആർട്ട് ഗ്യാലറി, ജ്ഞാനപീഠ പുരസ്‌കാരം നേടിക്കൊടുത്ത കൃതിയെ അനുസ്‌മരിച്ച്‌ വലിയ ഓടക്കുഴൽ ശിൽപ്പം, ആർട്ട്‌ ഗ്യാലറി, സാംസ്‌കാരിക നിലയം, ലൈബ്രറി എന്നിവയാണ്‌ സ്‌മാരകത്തിലുൾപ്പെടുന്നത്‌. 5000 ചതുരശ്ര അടിയിലാണ് നിർമാണം. നഗരസഭയുടെയും അമൃത്‌ പദ്ധതിയുടെയും സിഎസ്‌എംഎല്ലിന്റെയും ഫണ്ട്‌ ഉൾപ്പെടെ ആകെ നിർമാണച്ചെലവ്‌ അഞ്ചുകോടി രൂപയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home