ലോക ഡോക്ടേഴ്സ് ദിനം ആചരിച്ചു

ലോക ഡോക്ടേഴ്സ് ദിനത്തിൽ കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നു
ആലുവ
കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ലോക ഡോക്ടേഴ്സ് ദിനം ആചരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം ഐ സിറാജ് അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ എം എൽ ദിവ്യാരാജ്, ഡോ. ആനന്ദ് സെബാസ്റ്റ്യൻ, ഡോ. ട്വിന്റു, ഡോ. നസ്രിൻ ഇബ്രാഹിം,
ആരോഗ്യ പ്രവർത്തകരായ കെ ഹാജ്റാബി, വി എസ് സതീശൻ, ടി എ മൈമൂനത്ത്, വി ആർ അനിതദേവി, കെ എസ് ഷീന എന്നിവരെ ആദരിച്ചു.
വൈപ്പിൻ
എടവനക്കാട് എസ്‌ഡിപിവൈ കെപിഎം ഹൈസ്കൂളിൽ നടന്ന ഡോക്ടേഴ്‌സ് ദിനാചരണത്തിൽ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ കെ എസ് ലിഷാമോളെ ആദരിച്ചു. നേവൽ എൻസിസിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പ്രധാനാധ്യാപിക സി രത്നകല, ഡോക്ടറെ പൊന്നാട അണിയിച്ചു. എസ്‌പിസി സീനിയർ ഇൻസ്ട്രക്ടർ ഇ എം പുരുഷോത്തമൻ, അധ്യാപകരായ സുനിൽ മാത്യു, കെ കെ സരോജം എന്നിവർ സംസാരിച്ചു.
പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ മുനമ്പം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. കൃഷ്ണകുമാർ, ഡോ. ശിശിര എന്നിവരെ ആദരിച്ചു. ജൂനിയർ റെഡ്‌ക്രോസ് അംഗങ്ങളാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ സേവ്യർ പുതുശേരി ഉദ്ഘാടനം ചെയ്തു. ജൂനിയർ റെഡ്‌ക്രോസ് കോ–ഓർഡിനേറ്റർ സീന ജോസഫ്, ടി എസ് നവനീത് എന്നിവർ സംസാരിച്ചു.
കൂത്താട്ടുകുളം
ദേവമാതാ ആശുപത്രിയിൽ ഡോക്ടേഴ്‌സ് ദിനാചരണം നടന്നു. ഫാ. കുര്യാക്കോസ് നരിതൂക്കിൽ, അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ റോസ്മിൻ പഴയകരി, സൂപ്രണ്ട് ഡോ. വിനോദ് സെബാസ്റ്റ്യൻ, ഡോ. സിസ്റ്റർ മേഴ്‌സി അലക്‌സ് വാഴേപറമ്പിൽ, സിസ്റ്റർ അനറ്റ് കട്ടിപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
പെരുമ്പാവൂർ
വൈസ്‌മെൻ ഇന്റർനാഷണൽ കൂവപ്പടി ഗ്രേറ്റർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ചു. ഒക്കൽ ഗവ. കുടുംബരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെയും നഴ്സുമാരെയും ആരോഗ്യപ്രവർത്തകരെയും അനുമോദിച്ചു. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ പി കാർത്തിക് ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് ജോമോൻ മൂലൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി കെ സിന്ധു, മെഡിക്കൽ ഓഫീസർ സഹന റൈഹാൻ, ഡോ. ബി എ രഞ്ജിനി, ഡോ. ആൽബിൻ മാണിക്കത്താൻ, വർഗീസ് മൂലൻ എന്നിവർ സംസാരിച്ചു.











0 comments