ad
Deshabhimani

ഏലൂരിന്റെ കാർഷികക്കുതിപ്പിനൊപ്പം നിറവ് ഇക്കോഷോപ്പ്‌

Niravu Ecoshop

ഏലൂർ ഞാറ്റുവേലച്ചന്തയിൽ നിറവ് സ്റ്റാൾ ഏലൂർ നഗരസഭ ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 02, 2026, 02:54 AM | 1 min read

കളമശേരി


കാർഷിക ഗ്രാമമായി മാറുന്ന ഏലൂരിനൊപ്പം നിറവ് ഇക്കോഷോപ്പും വളർച്ചയുടെ വഴിയിൽ. കഴിഞ്ഞ ആഗസ്റ്റിൽ ചെറിയ തുക നിക്ഷേപിച്ച് അഞ്ച് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയതാണ് നിറവ്. ഏലൂർ നഗരസഭയും ഫാക്ടും പിന്തുണ നൽകി. ഫാക്ട് അനുവദിച്ച മുറിയിലാണ് നിലവിൽ ഇക്കോഷോപ്പിന്റെ പ്രവർത്തനം.


വിത്ത്, തൈ, കൃഷി ഉപകരണങ്ങൾ, പോട്ടിങ് മിശ്രിതം, ജൈവവളം, ജൈവ കീടനാശിനി തുടങ്ങിയവ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാകും. കളമശേരി മണ്ഡലത്തിൽ മുൻമന്ത്രി പി രാജീവ് നടപ്പാക്കിയ കൃഷിക്കൊപ്പം കളമശേരി പദ്ധതിയിൽ 20 ഏക്കർ തരിശുപാടം വീണ്ടെടുത്ത് നടത്തിയ നെൽക്കൃഷി ഏലൂരിൽ വലിയ മാറ്റമുണ്ടാക്കി. 1000 കർഷകരുൾപ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പുണ്ട് ഇപ്പോൾ. ഈ സാഹചര്യത്തിൽ നിറവ് കൂടുതൽ കർഷകരെ ഉൾപ്പെടുത്തി സൊസൈറ്റി രൂപീകരിക്കുന്ന പ്രവർത്തനം അന്തിമഘട്ടത്തിലാണ്. കാർഷികജോലികളും മട്ടുപ്പാവ് കൃഷിയും ഏറ്റെടുത്ത് നടത്തുന്ന കാർഷിക കർമസേന രൂപീകരിക്കാനും ഉദ്ദേശിക്കുന്നതായി പ്രസിഡന്റ്‌ കെ എം മുരളിയും സെക്രട്ടറി ബിജു പി ബാലനും പറഞ്ഞു.


കാർഷികോൽപ്പന്നങ്ങൾക്കും കർഷകരുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾക്കും വിപണിയൊരുക്കാനും പദ്ധതിയുണ്ട്‌. ഇക്കുറി ഏലൂർ ഞാറ്റുവേല ചന്തയിൽ കൃഷി ഉപകരണങ്ങളും ഉൽപ്പന്നങ്ങളും ഒരുക്കിയത് നിറവ് ഇക്കൊഷോപ്പായിരുന്നു. സ്റ്റാൾ ഏലൂർ നഗരസഭ ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home