ad
Deshabhimani

ഞാറ്റുവേലച്ചന്തയും കർഷകസഭയും നടത്തി

Njattuwela Market

പോത്താനിക്കാട് പഞ്ചായത്തിൽ നടത്തിയ ഞാറ്റുവേലച്ചന്ത കെ പി ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 02, 2026, 02:09 AM | 1 min read

കവളങ്ങാട്


തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് പോത്താനിക്കാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ ഞാറ്റുവേലച്ചന്തയും കർഷകസഭയും പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ജെയിംസ് ഉദ്ഘാടനം ചെയ്തു.


സ്ഥിരംസമിതി അധ്യക്ഷ മേഴ്‌സി ബിജു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം ജേക്കബ് വർഗീസ്, കൃഷി അസി. ഡയറക്ടർ പ്രിയമോൾ തോമസ്, കൃഷി ഓഫീസർ ബോസ് മത്തായി, ഷീല റോയി, കെ സി പ്രദിപ്, അലൻഷ്യ റോബി, ജിജി അനിഷ്, ജിനേഷ് കെ പോൾ, വിൻസെന്റ്‌ എബ്രാഹം തുടങ്ങിയവർ സംസാരിച്ചു.


പറവൂർ

വടക്കേക്കര പഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച ഞാറ്റുവേലച്ചന്തയും കർഷകസഭയും പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് സനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ദിവ്യ സനൽകുമാർ അധ്യക്ഷയായി. സിന്ധു മനോജ്, ടി കെ ബാബു, അച്ചു രഞ്ജൻ, എം ഡി മധുലാൽ, ജോർജ് തച്ചിലകത്ത്, ടി കെ അശോകൻ, സി ബി വിജയ എന്നിവർ സംസാരിച്ചു.


കളമശേരി


ഏലൂർ നഗരസഭ കൃഷിഭവൻ ഞാറ്റുവേല ചന്ത നഗരസഭ ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലീല ബാബു അധ്യക്ഷയായി. വികസനസമിതി അധ്യക്ഷ നിസാ സാബു, പി പി ഷാജി, ജോസഫ് ഷെറി, കൃഷി ഓഫീസർ എയ്ഞ്ചല സിറിയക്ക് തുടങ്ങിയവർ സംസാരിച്ചു. വാരപ്പെട്ടി കൃഷി ഓഫീസർ സൗമ്യ സണ്ണി വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷിയെക്കുറിച്ച് ക്ലാസെടുത്തു. തുടർന്ന് ഗ്രാമസഭ സംഘടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home