ad
Deshabhimani

പി കേശവദേവിന് സ്മാരകം നിർമിക്കണം

സാംസ്കാരിക വിലാപയാത്രയും പ്രതിഷേധസംഗമവും

p kesavadev

​പി കേശവദേവിന്റെ ജന്മഗൃഹമായ നല്ലേടത്ത് വീടിനുമുന്നിൽ നടന്ന പൊതുയോഗം ഡോ.കെ വി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 02, 2026, 02:51 AM | 1 min read

പറവൂർ


​പുരോഗമന സാഹിത്യകാരനും വിപ്ലവകാരിയുമായിരുന്ന പി കേശവദേവിന് ഉചിതമായ സ്മാരകം നിർമിക്കണമെന്നാവശ്യപ്പെട്ട് കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ കേശവദേവിന്റെ ജന്മഗൃഹമായ നല്ലേടത്ത് വീടിന് മുന്നിലേക്ക് സാംസ്കാരിക വിലാപയാത്ര സംഘടിപ്പിച്ചു.


കേശവദേവ് താമസിച്ചിരുന്ന വീട് അധികൃതരുടെ അനാസ്ഥയിൽ ശോച്യാവസ്ഥയിലാണ്‌. മുസിരിസ് പൈതൃക പദ്ധതിയിൽപ്പെടുത്തി സ്മാരകം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. കാലപ്പഴക്കത്താൽ അടുത്തിടെ വീട് തകർന്നുവീണിരുന്നു.


ലൈബ്രറിയ്ക്കുമുന്നിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധസംഗമത്തിൽ പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് അധ്യക്ഷനായി. ആർ ജെ ഉഷസ്, പി പി സുകുമാരൻ, വി എസ് അനിൽ, പറവൂർ ബാബു എന്നിവർ സംസാരിച്ചു. സാംസ്കാരിക വിലാപയാത്ര നഗരസഭാ പ്രതിപക്ഷനേതാവ് സി എ രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. കേശവദേവിന്റെ ജന്മഗൃഹപരിസരത്തുനടന്ന പൊതുയോഗം ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നടൻ വിനോദ് കെടാമംഗലം, സൈനൻ കെടാമംഗലം, എൻ എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home