ad
Deshabhimani

ബെവ്‌കോ–സപ്ലൈകോ ലയനം 
ഉപേക്ഷിക്കണം

കേരള സ്‌റ്റേറ്റ് ബീവറേജ്‌സ് കോർപറേഷൻ സ്‌റ്റാഫ്‌ അസോസിയേഷൻ ആലപ്പുഴ മേഖലാ സമ്മേളനം  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

കേരള സ്‌റ്റേറ്റ് ബീവറേജ്‌സ് കോർപറേഷൻ സ്‌റ്റാഫ്‌ അസോസിയേഷൻ ആലപ്പുഴ മേഖലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 02, 2026, 02:18 AM | 1 min read

ആലപ്പുഴ

ബെവ്‌കോ–സപ്ലൈകോ ലയനം ഉപേക്ഷിക്കണമെന്നും ഔട്ട്‌ലെറ്റുകളുടെ പ്രവർത്തനസമയം കുറയ്‌ക്കണമെന്നും കേരള സ്‌റ്റേറ്റ് ബീവറേജ്‌സ് കോർപറേഷൻ സ്‌റ്റാഫ്‌ അസോസിയേഷൻ (സിഐടിയു) അഞ്ചാമത് ആലപ്പുഴ മേഖലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. രജതജൂബിലി പെൻഷൻഭവനിൽ ചേർന്ന സമ്മേളനത്തിൽ യൂണി യൻ വൈസ്‌പ്രസിഡന്റ്‌ പു എസ്‌ രഞ്‌ജിത്ത്‌ അധ്യക്ഷനായി. കെഎസ്ബിസിഎസ്എ സംസ്ഥാന വൈസ്‌പ്രസിഡന്റ് വി പി പ്രവീൺ, സംസ്ഥാന സെക്രട്ടറി എസ് അശ്വതി, സംസ്ഥാന കമ്മിറ്റി അംഗം ലെതിൻ പ്രകാശ്, യൂണിയൻ സെക്രട്ടറി ആർ രാധാകൃഷ്‌ണപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി എസ് രഞ്‌ജിത്ത്‌ (പ്രസിഡന്റ്‌), ആർ രാധാകൃഷ്‌ണപിള്ള (ജനറൽ സെക്രട്ടറി), എം സുധീന്ദ്രൻ, കെ ആർ ദിനമോൾ (വൈസ്‌പ്രസിഡന്റ്), ടി ജെ പ്രദീപ്, ശ്രീദേവി (ജോയിന്റ് സെക്രട്ടറി), കൃഷ്‌ണ പ്രസാദ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home