ലോകകപ്പ് പവർ റാങ്കിങ്; സൂപ്പർ താരങ്ങളെ മറികടന്ന് ഡെനിസ് ഉന്ദാവ് ഒന്നാമത്

Photo Credit:Social Media
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് 2026-ന്റെ നോക്കൗട്ട് ഘട്ടം ആരംഭിച്ചതോടെ പോരാട്ടം കടുത്തിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ തകർപ്പൻ പ്രകടനവുമായി ലയണൽ മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ നിറഞ്ഞുനിന്നപ്പോൾ, കളിക്കാരുടെ പ്രകടനം വിലയിരുത്താൻ ഫിഫ പുതിയൊരു 'പവർ റാങ്കിങ്' സംവിധാനമാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.
ആക്രമണം, സർഗ്ഗാത്മകത, പ്രതിരോധം എന്നീ വിഭാഗങ്ങളിൽ നൽകുന്ന സ്‌കോറുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ പട്ടികയിൽ വൻ അട്ടിമറികളാണ് ഉണ്ടായിരിക്കുന്നത്.
ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ജർമ്മനിയുടെ യുവതാരം ഡെനിസ് ഉന്ദാവാണ്. ലയണൽ മെസ്സിയെയും കിലിയൻ എംബാപ്പെയെയും പോലുള്ള സൂപ്പർതാരങ്ങളെ പിന്തള്ളിയാണ് ജർമ്മൻ താരം ഈ നേട്ടം കൈവരിച്ചത്.
പട്ടികയിൽ മെസ്സി രണ്ടാം സ്ഥാനത്തും എംബാപ്പെ മൂന്നാം സ്ഥാനത്തുമാണുള്ളത്. വിനീഷ്യസ് ജൂനിയർ നാലാമതും, ക്രിസ്റ്റ്യാനോ റൊണാൾഡോ 79-ാം സ്ഥാനത്തുമാണ് നിലവിലുള്ളത്.
ഈ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയ ഡെനിസ് ഉന്ദാവിന്റെ നേട്ടം കായിക ലോകം വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. കുർദിഷ്-യസീദി വംശജനായ ഉന്ദാവിന്റെ വിജയം ദശാബ്ദങ്ങളായി അടിച്ചമർത്തലുകൾ നേരിട്ട യസീദി സമൂഹത്തിന് വലിയൊരു പ്രചോദനമായി മാറിയിരിക്കുകയാണ്.
യസീദി അഭയാർത്ഥികളുടെ മകനായ താൻ ലോകവേദിയിൽ തന്റെ സമൂഹത്തെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് ഉന്ദാവ് വ്യക്തമാക്കി.










0 comments