ad
Deshabhimani

സ്ത്രീ സുരക്ഷാ പെൻഷൻ

മുഖ്യമന്ത്രീ കാണുന്നുണ്ടോ, കേൾക്കുന്നുണ്ടോ?

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 30, 2026, 12:01 AM | 1 min read

മലപ്പുറം

വീട്ടമ്മമാർക്കായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതിയായിരുന്നു സ്ത്രീസുരക്ഷാ പെൻഷൻ. ഒരു വരുമാനവുമില്ലാത്ത ലക്ഷക്കണക്കിന് സ്ത്രീകൾക്കാണ് പദ്ധതി ആശ്വാസമായിരുന്നത്. എന്നാൽ വിചിത്ര വാദങ്ങൾ ഉയർത്തി പദ്ധതി നിർത്തലാക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമം. സ്ത്രീസുരക്ഷാ പെൻഷന്റെ ഗുണഭോക്താക്കളെ നിശ്ചയിച്ചത് സിപിഐ എം എഴുതിക്കൊടുത്ത പട്ടിക പ്രകാരമാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞത്. ഭരണസമിതികളിൽ ഭൂരിപക്ഷവും യുഡിഎഫ് കൈയടക്കുമ്പോൾ മുഖ്യമന്ത്രി പറയുന്ന സിപിഐ എം പട്ടിക എവിടെയാണ് നിലനിൽക്കുന്നതെന്ന് വ്യക്തമല്ല. സുതാര്യവും അഭിമാനകരവുമായ സാങ്കേതിക സംവിധാനത്തെയും ഉദ്യോഗസ്ഥരെയും തദ്ദേശ സ്ഥാപനങ്ങളെയും അവിശ്വസിച്ചുകൊണ്ട് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയത് രാഷ്ട്രീയപ്രേരിതമായ വ്യാജപ്രചാരണംമാത്രമാണ്‌. മുഖ്യമന്ത്രിയുടെ ഇ‍ൗ പ്രതികരണത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഖണ്ഡിക്കുകയാണ്‌ ജില്ലയിലെ ഗുണഭോക്താക്കൾകൂടിയായ വീട്ടമ്മമാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home