ടൈറ്റാനിയത്തെ സ്വകാര്യവൽക്കരിക്കരുത്: സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ

തിരുവനന്തപുരം
ജീവനക്കാരെ ഒഴിവാക്കുന്ന ലേ ഓഫ് നടപടിയിലേക്ക് ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്‌ടസ് നീങ്ങുന്നതിൽ ആശങ്കയെന്ന് സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ. സ്വകാര്യവൽക്കരണത്തിനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കണം. ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗമായ ടൈറ്റാനിയത്തിന്റെ പ്രതിസന്ധി തീരദേശ മേഖലയിലെ സാമൂഹിക, -സാമ്പത്തിക രംഗത്തെ ബാധിക്കും. സാമ്പത്തിക സഹായം നൽകിയും സാങ്കേതിക നവീകരണം നടത്തിയും സ്ഥാപനത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സംസ്ഥാന പ്രസിഡന്റ് പി സ്റ്റെല്ലസ് ആവശ്യപ്പെട്ടു.











0 comments