സ്വാമിനാഥൻ കമ്മിറ്റി ശുപാർശകൾ നടപ്പാക്കണം: കർഷകസംഘം

പുനലൂർ
കാർഷികവിളകൾക്ക് ഉൽപ്പാദനച്ചെലവിന്റെ 150 ശതമാനം താങ്ങുവില നിശ്ചയിച്ച് സംഭരിക്കുന്നതിനും സബ്സിഡി നിരക്കിൽ രാസവളങ്ങൾ ലഭ്യമാക്കുന്നതിനും കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും സ്വാമിനാഥൻ കമ്മിറ്റി ശുപാർശകൾ നടപ്പാക്കണമെന്നും കർഷകസംഘം പുനലൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. തെന്മല ഉറുകുന്ന് അൽ സലാഹ ഓഡിറ്റോറിയ (ടൈറ്റസ് സെബാസ്റ്റ്യൻ നഗർ) ത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കെ മാത്യൂ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ജിജി കടവിൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി വിജയൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡന്റ് ആർ രാജഗോപാലൻ നായർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോർജ് മാത്യൂ, പുനലൂർ മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാൽ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് ബിജു, രാജു ഡഗ്ലസ്, ഹസീന മനാഫ്, വി എസ് മണി, എ ആർ കുഞ്ഞുമോൻ ,ഡി ദിനേശൻ, ആർ സുരേഷ്, വി രാമചന്ദ്രൻ പിള്ള , ബിനോയി രാജൻ, എസ് അൻവർ,ആർ സജീവൻ, രാമൻകുട്ടി, റാണി ജേക്കബ്, എൻ ജെ രാജൻ, മോഹനൻനായർ,പി എസ് ചെറിയാൻ, എബി ഷൈനു, എസ് ആരോമൽ എന്നിവർ സംസാരിച്ചു. കർഷകസംഘം മുൻകാല നേതാവും ഉറുകുന്ന് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന ഡാനിയേലിനെ സമ്മേളനത്തില്‍ ആദരിച്ചു.ഭാരവാഹികൾ: എസ് അൻവർ (പ്രസിഡന്റ്), ഡി ദിനേശൻ (സെക്രട്ടറി), ആർ സുബ്രഹ്മണ്യപിളള (ട്രഷറർ).











0 comments