ad
Deshabhimani

ഏലൂരിന്റെ ഗ്രാമവണ്ടി 
മഞ്ഞുമ്മലിലേക്ക് ​

Village cart

ഏലൂർ നഗരസഭാ ഗ്രാമവണ്ടിക്ക് മഞ്ഞുമ്മൽ അയ്യംകുളത്ത്‌ ചെയർപേഴ്‌സൺ ലൈജി സജീവന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം

വെബ് ഡെസ്ക്

Published on Jun 30, 2026, 02:17 AM | 1 min read

കളമശേരി


മൂന്നുവർഷമായി ഏലൂർ നഗരസഭയിൽനിന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക് സർവീസ്‌ നടത്തുന്ന ഗ്രാമവണ്ടി മഞ്ഞുമ്മലിലേക്കുകൂടി ഓടിത്തുടങ്ങി. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് ട്രിപ്പുകളാണ് മഞ്ഞുമ്മലിലേക്കുള്ളത്. ഇതോടെ ഏലൂർ നഗരസഭയുടെ എല്ലാ ഭാഗത്തേക്കും വണ്ടിയെത്തും.


അയ്യംകുളത്തിനടുത്ത് നഗരസഭ ചെയർപേഴ്സൺ ലൈജി സജീവന്റെ നേതൃത്വത്തിൽ ബസിന് സ്വീകരണം നൽകി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും കെഎസ്ആർടിസിയെയും ചേർത്ത് നടത്തിയ സംയുക്ത പദ്ധതിയായാണ് കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ ഗ്രാമവണ്ടി പദ്ധതി തുടങ്ങിയത്.


സംസ്ഥാനത്ത് ഗ്രാമവണ്ടി ഏറ്റെടുത്ത ആദ്യ നഗരസഭയാണ് ഏലൂർ. ഗ്രാമവണ്ടിയുടെ ഇന്ധനച്ചെലവ് നഗരസഭയാണ് വഹിക്കുന്നത്. വർഷം 12 ലക്ഷം രൂപയാണ് ഇതിനായി നഗരസഭ ചെലവഴിക്കുന്നത്. അതിനാൽ ഏലൂരിലെ സ്ത്രീകളുടെ സൗജന്യയാത്ര സർക്കാരിനെ ബാധിക്കില്ല. നിലവിലെ സർവീസ്‌ സമയക്രമത്തിന് മാറ്റമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home