ഔഷധക്കഞ്ഞി കിറ്റ് വിതരണം തുടങ്ങി

ഔഷധക്കഞ്ഞി കിറ്റ് വിതരണം ഡോ. സൗമ്യ രമേഷ് ഉദ്ഘാടനം ചെയ്യുന്നു
ഏഴിക്കര
പള്ളിയാക്കൽ സഹകരണ ബാങ്കിനുകീഴിൽ പ്രവർത്തിക്കുന്ന മൃതസഞ്ജീവനി ഔഷധസസ്യ സഹകരണ സ്വാശ്രയ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കർക്കടക ഔഷധക്കഞ്ഞി കിറ്റ് വിതരണത്തിന് തുടക്കമായി. കർഷക സേവനകേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഏഴിക്കര ആയുർവേദ മെഡിക്കൽ ഓഫീസർ സൗമ്യ രമേഷ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് എ സി ഷാൻ അധ്യക്ഷനായി. വർഗീസ് മാമ്പിള്ളി, സെക്രട്ടറി വി വി സനിൽ എന്നിവർ സംസാരിച്ചു. കർക്കടകം ഒന്നുമുതൽ ഏഴുദിവസം ഔഷധക്കഞ്ഞി വിതരണം ഉണ്ടാകും.











0 comments