ad
Deshabhimani

print edition ഇന്നുമുതൽ എസ്‌എച്ച്‌ഒ
സബ്‌ ഇൻസ്‌പെക്ടർമാരാകും; കള്ളക്കടത്ത്, മയക്കുമരുന്ന്, ക്വട്ടേഷൻ കേസുകളെ ​ഗുരുതരമായി ബാധിക്കും

Kerala Police Jeep
വെബ് ഡെസ്ക്

Published on Aug 15, 2026, 02:48 AM | 1 min read

തിരുവനന്തപുരം: പൊലീസ്‌ സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹ‍ൗസ്‌ ഓഫീസർമാരായി (എസ്‌എച്ച്‌ഒ) ഇൻസ്‌പെക്ടർമാരെ നിയമിച്ചിരുന്ന സംവിധാനത്തിന്‌ സ്വാതന്ത്ര്യ ദിനത്തിൽ താഴുവീണു. ഇനിമുതൽ സബ്‌ഇൻസ്‌പെക്ടർമാരാകും എസ്‌എച്ച്‌ഒ.


സ്റ്റേഷനുകളുടെ ഗ്രേഡ്‌ താഴ്‌ത്തുന്നത്‌ കേസന്വേഷണത്തെ ബാധിക്കും. ഇൻസ്‌പെക്ടർ എസ്‌എച്ച്‌ഒ ആകുന്പോൾ ഗ‍ൗരവമുള്ള കേസുകൾ സ്റ്റേഷനിൽതന്നെ അന്വേഷിക്കാം. ഇനിയത് സർക്കിൾ ഇൻസ്‌പെക്ടർമാർക്കേ സാധിക്കു. കള്ളക്കടത്ത്, മയക്കുമരുന്ന്, ക്വട്ടേഷൻ സംഘങ്ങൾ തുടങ്ങിയവക്കെതിരായ നടപടികളെ ഇത്‌ ബാധിക്കും.


കേരളത്തിലെ 464 പൊലീസ്‌ സ്‌റ്റേഷനുകളിൽ 2018 മുതൽ ഇൻസ്‌പെക്ടർമാരാണ്‌ എസ്‌എച്ച്‌ഒ. അതോടെ സ്‌റ്റേഷനുകളുടെ ഗ്രേഡ്‌ ഗസറ്റഡ്‌ റാങ്കിലേക്കുയർന്നു. വർഷങ്ങളുടെ പരിചയസന്പത്തുള്ള ഉദ്യോഗസ്ഥരായതിനാൽ ജനങ്ങളുമായി നല്ല സ‍ൗഹൃദം സ്ഥാപിക്കാനും പൊലീസിനായി. രണ്ട്‌ എസ്‌ഐമാരുടെ ചുമതലയിൽ കുറ്റന്വേഷണവും ക്രമസമാധാന പാലനവും രണ്ടായി വിഭജിച്ചു. ഇതെല്ലാം തകർത്താണ്‌ സബ്‌ഇൻസ്‌പെക്ടർ എസ്‌എച്ച്‌ഒ സംവിധാനം വരുന്നത്‌.


401 പൊലീസ്‌ സ്‌റ്റേഷനുകളിലാണ്‌ സബ്‌ഇൻസ്‌പെക്ടർമാർ എസ്‌എച്ച്‌ഒ ആയത്‌. 63 സ്‌റ്റേഷനുകളിൽ ഇൻസ്‌പെക്ടർ തുടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home