ad
Deshabhimani

print edition ഗൂഗിൾ ഡാറ്റാ സെന്റർ വേണ്ട; വിശാഖപട്ടണത്ത് 
ജനകീയ പ്രതിഷേധം

Visakhapatnam Google AI Data Center CPIM Protest
വെബ് ഡെസ്ക്

Published on Aug 15, 2026, 03:29 AM | 1 min read

വിശാഖപട്ടണം : താനെയില്‍ ആമസോൺ ഡാറ്റാ സെന്റർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരായ ജനകീയ പ്രതിഷേധത്തിന്‌ പിന്നാലെ വിശാഖപട്ടണത്തും പ്രതിഷേധം ശക്തമായി. ഗൂഗിളിന്റെ നിർമിത ബുദ്ധി മെഗാ ഡാറ്റാ സെന്റർ പദ്ധതിക്കെതിരെയാണ്‌ ശക്തമായ ജനകീയ പ്രക്ഷോഭമുയരുന്നത്.


1.2 ലക്ഷം കോടി രൂപ ചെലവിൽ 500 ഏക്കറിലധികം ഭൂമിയിൽ നടപ്പിലാക്കുന്ന പദ്ധതിക്ക്‌ 2025 ഒക്‌ടോബറിലാണ്‌ ആന്ധ്ര പ്രദേശ്‌ സർക്കാർ അംഗീകാരം നൽകിയത്‌. തർലുവട, അദവിവാരം -മുദസർലോവ, രാംബില്ലി എന്നിവിടങ്ങളിലായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യം 1 ജിഗാവാട്ടായിരുന്ന പദ്ധതി പിന്നീട്‌ 2.5 ജിഗാവാട്ടായി ഉയർത്തി. ഇതോടെ കംബാലകൊണ്ട വന്യജീവി സങ്കേതത്തിന് സമീപമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളെയും ജലസ്രോതസുകളെയും പദ്ധതി ദോഷകരമായി ബാധിക്കുമെന്ന്‌ പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടി. നിലവിൽ ജലക്ഷാമം നേരിടുന്ന നഗരത്തിൽ ഡാറ്റാ സെന്ററുകൾക്കായി വൻതോതിൽ വെള്ളവും വൈദ്യുതിയും വിനിയോഗിക്കുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കും. കൃത്യമായ പരിസ്ഥിതി ഘാത പഠനം നടത്താതെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതിനെതിരെ ആന്ധ്ര ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home