ad
Deshabhimani

print edition സ്ഥലംമാറ്റി ബുദ്ധിമുട്ടിക്കുന്നു; കെഎസ്എഫ്ഇ ജീവനക്കാരുടെ 
സെക്രട്ടറിയറ്റ്‌ മാർച്ച്‌ 18ന്‌

KSFE Staff Association protest
വെബ് ഡെസ്ക്

Published on Aug 15, 2026, 02:53 AM | 1 min read

പാലക്കാട്‌: മനുഷ്യത്വവിരുദ്ധവും സ്‌ത്രീവിരുദ്ധവുമായ ട്രാൻസ്‌ഫറുകൾ റദ്ദാക്കുക, ശന്പളം വെട്ടിക്കുറയ്‌ക്കുന്ന നയം തിരുത്തുക, ഉഭയകക്ഷി കരാർ പ്രകാരം ശന്പളപരിഷ്‌കരണം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ കെഎസ്എഫ്ഇ സ്റ്റാഫ്‌ അസോസിയേഷന്റെയും ഓഫീസേഴ്സ് യൂണിയന്റെയും നേതൃത്വത്തിൽ 18ന്‌ സെക്രട്ടറിയറ്റിലേക്ക്‌ മാർച്ച്‌ നടത്തും.


പ്രതിഷേധം സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യും.

മര്യാദ തൊട്ടുതീണ്ടിയിട്ടില്ലാത്ത രീതിയിലാണ്‌ ട്രാൻസ്‌ഫർ നടത്തുന്നതെന്ന്‌ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


435 മാനേജർമരെ ഉൾപ്പെടെയുള്ളവരെയാണ്‌ യുഡിഎഫ്‌ അധികാരമേറ്റതിനുശേഷം മാനദണ്ഡങ്ങളും ചട്ടങ്ങളും അട്ടിമറിച്ച്‌ സ്ഥലംമാറ്റിയത്‌. 931 അസി. മാനേജർമാരുടെ സ്ഥലമാറ്റത്തിനുള്ള കരട്‌ പട്ടികയായി. ഇതിൽ 70 ശതമാനം സ്‌ത്രീകളാണ്‌. സാധാരണ മറ്റ്‌ ജില്ലകളിലേക്ക്‌ സ്ഥലംമാറ്റാറില്ല. ഓഫീസേഴ്സ് യൂണിയന്റെ സംസ്ഥാന വൈസ്‌ പ്രസിഡന്റിനെ പാലക്കാട്ടുനിന്ന്‌ മലപ്പുറത്തേക്ക്‌ മാറ്റി. കുട്ടി മരിച്ച്‌ ഒരുമാസം തികയുന്നതിനുമുന്പ്‌ വനിതാ മാനേജറെ കൊല്ലത്തുനിന്ന്‌ കോട്ടയം ഏറ്റുമാനൂരിലേക്ക്‌ മാറ്റി. ബ്രെയിൻ ട്യൂമർ ബാധിച്ച്‌ ചികിത്സയിലുള്ളവരെയും ദൂരസ്ഥലത്തേക്ക്‌ മാറ്റി.


ഭരണാനുകൂല സംഘടനയ്‌ക്ക്‌ അഴിഞ്ഞാടാനുള്ള അവസരം കൊടുത്തിരിക്കുകയാണ്‌. കൈക്കൂലി അല്ലെങ്കിൽ ഐഎൻടിയുസി യൂണിയനിൽ ചേരുകയെന്നതാണ്‌ ഇവരുടെ ആവശ്യം.


മികച്ച ജീവനക്കാർക്ക്‌ പകരം റവന്യു റിക്കവറി അസാധ്യമാക്കിയവരെയും ബിസിനസ്‌ ടാർജറ്റ്‌ പൂർത്തിയാക്കാത്തവരെയുമാണ്‌ ഹെഡ്‌–റീജണൽ ഓഫീസുകളിലേക്ക്‌ നിയമിച്ചത്‌. എൽഡിഎഫ്‌ കാലത്ത്‌ സ്വാധീനത്തിന്റെ ഭാഗമായി ആരെയും മാറ്റിയിട്ടില്ല. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടു. ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ എ ഉണ്ണികൃഷ്‌ണൻ, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ്‌ അലി എന്നിവരും പങ്കെടുത്തു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home