print edition എസ് ശശിധരന് വിശിഷ്‌ടസേവാ മെഡൽ; കേരളത്തിൽനിന്ന് 11 പേർക്ക് പുരസ്‌കാരം

രാഷ്‌ട്രപതിയുടെ വിശിഷ്‌ടസേവനത്തിനുള്ള സേനാമെഡലുകൾ ലഭിച്ചവർ: എസ്‌പി എസ് ശശിധരൻ, ഐജി രാജ്പാല്‍ മീണ, എസ്‌പി ബിനു ആര്‍ പിള്ള, ഡിവൈഎസ്‌പി ജി ഉജ്വല്‍ കുമാര്‍, ഡിവൈഎസ്‌പി വി ആര്‍ രവികുമാര്‍, ഡിവൈഎസ്‌പി എസ് എസ് സുരേഷ് ബാബു, എസ്‌ഐ ജ്യോതിഷ് കുമാര്‍
സ്വന്തം ലേഖകൻ
Published on Aug 15, 2026, 02:38 AM | 1 min read
ന്യൂഡൽഹി: 80ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സേനാമെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള എസ്‌പി എസ് ശശിധരൻ പൊലീസ് വിഭാഗത്തിൽ രാഷ്‌ട്രപതിയുടെ വിശിഷ്‌ടസേവനത്തിനുള്ള മെഡലിന് അർഹനായി. കേരളത്തിൽ നിന്ന് 11 പേർക്കാണ് പുരസ്‌കാരം. ധീരതയ്‌ക്കുള്ള മെഡൽ, വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ, സ്തുത്യർഹ സേവനത്തിനുള്ള മെഡൽ എന്നിവയാണ് പ്രഖ്യാപിച്ചത്.
ഐജി രാജ്പാല്‍ മീണ, എസ്‌പി ബിനു ആര്‍ പിള്ള, ഡിവൈഎസ്‌പി വി ആര്‍ രവികുമാര്‍, ഡിവൈഎസ്‌പി ജി ഉജ്വല്‍ കുമാര്‍, എസ്‌ഐ ജ്യോതിഷ് കുമാര്‍, ഡിവൈഎസ്‌പി എസ് എസ് സുരേഷ് ബാബു, അഗ്‌നിശമനാസേനയിലെ എഎസ്‌ഐമാരായ ജെ രാജേന്ദ്രന്‍ നായര്‍, സെബാസ്റ്റ്യൻ ജോസഫ്, ജയില്‍ വകുപ്പിലെ എഎസ്‌പി സുനില്‍ എസ് കുമാര്‍, പ്രിസൺ ഓഫീസര്‍ എം കെ മോഹന്‍ദാസ് എന്നിവര്‍ക്ക് സ്‌തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് ഡയറക്‌ടർ ജിജോ ജേക്കബിന് രാഷ്‌ട്രപതിയുടെ മെഡൽ ലഭിച്ചു.
രാജ്യത്ത് 1057 പേർക്കാണ് വിവിധ വിഭാഗങ്ങളിൽ മെഡൽ ലഭിച്ചത്. 301 പേർ ധീരതയ്‌ക്കുള്ള പുരസ്‌കാരത്തിനും 92 പേർ രാഷ്‌ട്രപതിയുടെ മെഡലിനും അർഹരായി. പുരസ്‌കാരത്തിന് അർഹരായവരിൽ 961 പേരും പൊലീസ് ഉദ്യോഗസ്ഥരാണ്.
സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ജി ഉജ്ജ്വൽ കുമാർ വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് പൊലീസ് സൂപ്രണ്ടാണ്. കരുനാഗപ്പള്ളി സ്വദേശിയായ അദ്ദേഹം 2003-ൽ എസ്‌ഐയായാണ് സർവീസിൽ പ്രവേശിച്ചത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് എന്നീ വിഭാഗങ്ങളിലും സേവനം നടത്തി. 2025 ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലും ലഭിച്ചിരുന്നു.










0 comments