ad
Deshabhimani

print edition ഡൽഹി സുൽത്താനേറ്റിനെക്കുറിച്ച് പഠിപ്പിക്കില്ല; സർവകലാശാല നടപടി വിരോധാഭാസമെന്ന് എം എ ബേബി

M A Baby Press Meet

എം എ ബേബി

വെബ് ഡെസ്ക്

Published on Aug 15, 2026, 03:19 AM | 1 min read

ന്യൂഡൽഹി: ​ബിരുദാനന്തര ബിരുദ ചരിത്ര പാഠ്യപദ്ധതിയിൽ നിന്നും ഡൽഹി സുൽത്താനേറ്റിനെക്കുറിച്ചുള്ള പേപ്പർ ഒഴിവാക്കിയ ഡൽഹി സർവകലാശാല നടപടിയെ ര‍ൂക്ഷമായി വിമർശിച്ച്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സർവകലാശാല സുൽത്താനേറ്റിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതിലും വലിയ വിരോധാഭാസം വേറെയില്ല.


മധ്യകാല ഉത്തരേന്ത്യയെ മുഴുവൻ തമസ്‌കരിക്കാനുള്ള കഠിന പരിശ്രമങ്ങളാണ്‌ സർവകലാശാല നടത്തുന്നത്‌. കുത്തബ്‌മിനാർ, ഹോസ്‌ഖാസ്‌, തുഗ്ലക്കാബാദ്‌ കോട്ട, ഫിറോസ്‌ഷാ കോട്‌ല, ലോധി ഗാർഡൻസ് തുടങ്ങി ഡല്‍ഹിയിലെ അതിമനോഹര നിർമിതികൾ അന്യഗ്രഹ ജീവികളുടെ സംഭാവനയാണെന്ന്‌ പഠിപ്പിക്കാൻ തുടങ്ങിയാലും അത്ഭുതപ്പെടാനില്ല. ഉന്നതവിദ്യാഭ്യാസ രംഗത്തെ അപഹാസ്യരാക്കുന്ന നീക്കങ്ങൾക്കെതിരെ രംഗത്തിറങ്ങണമെന്നും എം എ ബേബി എക്‌സിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home