ad
Deshabhimani

print edition എൽപിഎസ്ടി നിയമനം: മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം

V D Satheesan

വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Aug 15, 2026, 03:06 AM | 1 min read

തിരുവനന്തപുരം: ​എൽപിഎസ്‌ടി നിയമനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് പച്ചക്കള്ളം. അഞ്ഞൂറ് ഒഴിവുണ്ടായിരുന്നപ്പോൾ പതിനയ്യായിരം പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണ്. ഈ തസ്തികയിലേക്ക് ജില്ലാ അടിസ്ഥാനത്തിലുള്ള മുഖ്യ റാങ്ക് പട്ടികയിലുള്ളത് 5500 പേരാണ്. സപ്ലിമെന്ററി പട്ടികകൂടി ചേർത്താലും ഇത് 11000 പേരേയുള്ളു. ഈ പട്ടികയിൽനിന്ന്‌ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 450 പേരെ നിയമിക്കുകയും ചെയ്തു.


നിലവിലുള്ള ജില്ലാ ഒഴിവുകളും മൂന്ന് വർഷത്തെ പ്രതീക്ഷിത ഇളവുകളും കണക്കാക്കിയാണ് പിഎസ്‍സി പരീക്ഷ നടത്തി റാങ്ക് പട്ടിക തയ്യാറാക്കിയത്. മൂന്ന് വർഷത്തേക്ക് ഈ പട്ടികയിൽനിന്നാണ് നിയമനം നടത്തുന്നത്. അതിനാൽ പരീക്ഷ നടത്തി റാങ്ക് പട്ടിക തയ്യാറാക്കുന്നത് സ്വാഭാവിക നടപടിയാണ്. എൽപിഎസ്ടി സമരക്കാരുമായി മൂന്നുവട്ടം വിദ്യാഭ്യാസ മന്ത്രിയും ഒരു വട്ടം മുഖ്യമന്ത്രിയും ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞതും ഉദ്യോഗാർഥികൾ തള്ളിയിരുന്നു. ഉദ്യോഗാർഥികൾ അപ്പോയിന്മെന്റ് എടുത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അങ്ങോട്ട് പോയാണ് കണ്ടത്. ഉദ്യോഗാർഥികൾ നേരിട്ട് കണ്ടപ്പോൾ നിങ്ങൾ സമരം നടത്തിക്കോളൂ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home