Deshabhimani

സെൻട്രൽ ഫുട്‍വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ പ്രോഗ്രാമുകൾ

footwear training
avatar
ഡോ. കെ ആർ 
രാജേഷ് ബാബു

Published on Oct 07, 2026, 01:33 PM | 2 min read

പാദരക്ഷകളുടെ നിർമാണം, ഡിസൈനിങ് തുടങ്ങിയവയിൽ വൈവിധ്യമാർന്നതും ആധുനികവുമായ കോഴ്‌സുകൾ നടത്തുന്ന പ്രധാന സ്ഥാപനമാണ് സെൻട്രൽ ഫുട്‍വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്. ആഗ്ര, കൊല്‍ക്കത്ത, കാന്‍പുര്‍ എന്നീ സെന്ററുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.


കോഴ്‌സുകൾ


ടെക്നിക്കൽ മാനേജർ -ഫുട്‌വെയർ ടെക്നോളജി: യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം. സയൻസ് ബിരുദധാരികൾക്ക് മുൻഗണന നൽകും. 19 വയസ്സ്‌ തികഞ്ഞിരിക്കണം. കാലാവധി 18 മാസം. ആകെ സീറ്റ് 30. എഴുത്തുപരീക്ഷയും യോഗ്യതാ പരീക്ഷയിൽ നേടിയ മാർക്കും പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.


അഡ്വാൻസ്ഡ് ഡിപ്ലോമ ഇന്‍ ഫുട്‌വെയർ മാനുഫാക്ച്ചറിങ്‌ ആന്‍ഡ്‌ ഡിസൈന്‍: യോഗ്യത ഏതെങ്കിലും സ്ട്രീമില്‍ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.17 വയസ്സ്‌ പൂർത്തിയാകണം. കാലാവധി 2 വർഷം. ആകെ സീറ്റ് 60. എഴുത്തുപരീക്ഷയും യോഗ്യതാ പരീക്ഷയിൽ നേടിയ മാർക്കും പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.


മാസ്റ്റർ ടെക്നീഷ്യൻ -ഫുട്‌വെയർ ഡിസൈന്‍ ആന്‍ഡ്‌ പ്രോഡക്‌ട്‌ ഡെവലപ്പ്മെന്റ്‌: യോഗ്യത ഏതെങ്കിലും സ്ട്രീമില്‍ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. 17 വയസ്സ്‌ പൂര്‍ത്തിയായിരിക്കണം. കാലാവധി ഒരു വർഷം. ആകെ സീറ്റ് 60. എഴുത്തുപരീക്ഷയും യോഗ്യതാ പരീക്ഷയിൽ നേടിയ മാർക്കും പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.


ടെക്നീഷ്യൻ - ഫുട്‌വെയർ മാനുഫാക്ച്ചറിങ്‌: യോഗ്യത പത്താം ക്ലാസ് പാസായിരിക്കണം. 17 വയസ്സ്‌ പൂര്‍ത്തിയായിരിക്കണം. കാലാവധി ഒരു വർഷം. ആകെ സീറ്റ് 60. എഴുത്തുപരീക്ഷയും യോഗ്യതാ പരീക്ഷയിൽ നേടിയ മാർക്കും പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.


ജൂനിയർ ടെക്നീഷ്യൻ -ഫുട്‌വെയർ ഡിസൈന്‍ ആന്‍ഡ്‌ പ്രോഡക്ഷന്‍: യോഗ്യത പത്താം ക്ലാസ് പാസായിരിക്കണം. 17 വയസ്സ്‌ പൂര്‍ത്തിയായിരിക്കണം. കാലാവധി 6 മാസം. ആകെ സീറ്റ് 60. എഴുത്തുപരീക്ഷയും യോഗ്യതാ പരീക്ഷയിൽ നേടിയ മാർക്കും പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.


സർട്ടിഫിക്കറ്റ് ഇന്‍ ഷൂ കാഡ് ആന്‍ഡ്‌ ഡിജിറ്റൽ 3D ഡിസൈൻ ആൻഡ്‌ എൻജിനിയറിങ്‌ -ഷൂമാസ്റ്റർ: യോഗ്യത പത്താം ക്ലാസ് പാസായിരിക്കണം. 17 വയസ്സ്‌ പൂര്‍ത്തിയായിരിക്കണം. കാലാവധി 4 മാസം. ആകെ സീറ്റ് 15. അപേക്ഷ നല്‍കുന്നതിന്റെ ക്രമമനുസരിച്ചാണ് പ്രവേശനം.

അപേക്ഷ ഓണ്‍ലൈനായി നൽകണം. രജിസ്ട്രേഷന്‍ ഫീസ്‌ 600 രൂപ. വിവരങ്ങൾക്ക്‌: www.cftiagra.org.in, ഫോൺ: 9411204684, 9411029121, 0562-2642005.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home