Deshabhimani

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ശാസ്ത്രത്തിൽ ഉന്നതപഠനം

Tata Institute Of Fundamental Research
avatar
പി രാജീവൻ

Published on Oct 07, 2026, 01:16 PM | 2 min read

മുൻനിര ശാസ്ത്ര-ഗവേഷണ സ്ഥാപനമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR) ഗ്രാജ്വേറ്റ് സ്‌കൂൾ പ്രവേശന പരീക്ഷയ്ക്ക് (GS-2027) അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് ആൻഡ്‌ ഡാറ്റാ സയൻസസ്, സയൻസ് എഡ്യൂക്കേഷൻ എന്നീ മേഖലകളിൽ പിഎച്ച്ഡി (Ph.D), ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി (I-Ph.D) പ്രോഗ്രാമുകളിലാണ്‌ പ്രവേശനം.

മുംബൈയിലെ പ്രധാന ക്യാമ്പസിനു പുറമേ, പുണെയിലെ നാഷണൽ സെന്റർ ഫോർ റേഡിയോ അസ്ട്രോഫിസിക്സ്, ബംഗളൂരുവിലെ ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസ്, നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ്, ടിഐഎഫ്ആർ സെന്റർ ഫോർ ആപ്ലിക്കബിൾ മാത്തമാറ്റിക്സ്, ഹൈദരാബാദിലെ ടിഐഎഫ്ആർ സെന്റർ എന്നിവയുൾപ്പെടെയുള്ള അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലേക്കും ഈ പരീക്ഷ വഴിയാണ്‌ പ്രവേശനം. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രവേശനപരീക്ഷാ കേന്ദ്രങ്ങളുണ്ട്‌.


കോഴ്സുകളും യോഗ്യതയും


​മാത്തമാറ്റിക്സ്

പിഎച്ച്ഡി: എംഎ/എംഎസ്‌സി/എ.ടെക്/എംസ്റ്റാറ്റ് അല്ലെങ്കിൽ 4 വർഷത്തെ ബിരുദം.

ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: ബിഎ/ബിഎസ്‌സി/ബിഇ/ബിടെക്.


ഫിസിക്സ്

പിഎച്ച്ഡി: എംഎസ്‌സി (ഫിസിക്സ്) അല്ലെങ്കിൽ 4 വർഷത്തെ ബിഎസ്/ബിഇ/ബിടെക്.

ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: ഫിസിക്സ് പ്രധാന വിഷയമായി പഠിച്ച 3 വർഷത്തെ ബിഎസ്‌സി അല്ലെങ്കിൽ അനുബന്ധ സയൻസ്/എൻജിനിയറിങ് ബിരുദം.


കെമിസ്ട്രി

പിഎച്ച്ഡി: എംഎസ്‌സി (കെമിസ്ട്രി)/എംടെക് അല്ലെങ്കിൽ 75 ശതമാനത്തിൽ കൂടുതൽ മാർക്കുള്ള 4 വർഷത്തെ ശാസ്ത്ര/എൻജിനിയറിങ് ബിരുദം.

ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: 3 വർഷ ബിഎസ്‌‌‌‌സി (കെമിസ്ട്രി).


ബയോളജിക്കൽ സയൻസസ്

ബയോളജി പ്രവേശന പരീക്ഷ (Joint Graduate Entrance Examination for Biology and Interdisciplinary Life Sciences) വഴി. ബിഎസ്‌സി/എംഎസ്‌സി ബിരുദധാരികൾക്കു പുറമേ എംബിബിഎസ്, ബിഫാം, ബിവിഎസ്‌സി, അഗ്രികൾച്ചർ, ബയോടെക്നോളജി ബിരുദധാരികൾക്കും എൻജിനിയറിങ്‌ ബിരുദധാരികൾക്കും അപേക്ഷിക്കാം.


കംപ്യൂട്ടർ സയൻസ് ആൻഡ്‌ സിസ്റ്റം സയൻസസ്

​ബിടെക്/ബിഇ/എംടെക്/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്‌ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.


​മറ്റ്‌ വിവരങ്ങൾ

നിലവിൽ ബിരുദ/പിജി അവസാന വർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 4 വർഷത്തെ ബിരുദം പൂർത്തിയാക്കിയവർക്ക് നേരിട്ട് പിഎച്ച്ഡിക്ക് അപേക്ഷിക്കാനുള്ള അവസരവുമുണ്ട്. വിവരങ്ങൾക്ക്‌: univ.tifr.res.in, tifr.res.in/academics


​പ്രധാന തീയതികൾ

• അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 25, രാത്രി 11 വരെ

• ഫീസ്‌ ഇളവിനായുള്ള അപേക്ഷ ഒക്ടോബർ 11, രാത്രി 11 വരെ

• പ്രവേശനപരീക്ഷാ തീയതി: ഡിസംബർ 13



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home