Deshabhimani

പിജി വിദ്യാർഥികൾക്ക് യുജിസി സ്കോളർഷിപ്; വരുമാന പരിധിയില്ല

scholarship
avatar
പ്രൊഫ.കെ പി ജയരാജൻ

Published on Oct 07, 2026, 02:00 PM | 2 min read

പിജി പഠനത്തിന് യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ്‌ കമീഷൻ ( യുജിസി) നൽകുന്ന നാഷണൽ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട സമയമാണിപ്പോൾ. ഓരോ വർഷവും പുതിയതായി 10,000 വിദ്യാർഥികളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. കുടുംബ വരുമാന പരിധി ബാധകമല്ല. പ്രതിമാസം 15,000 രൂപ വീതം ഒരു അധ്യയന വർഷം 1.50 ലക്ഷം രൂപ സ്കോളർഷിപ് തുകയായി ലഭിക്കും. കാലയളവ് രണ്ട് വർഷമാണ്‌. ഈ അധ്യയന വർഷത്തെ യുജിസി പിജി നാഷണൽ സ്കോളർഷിപ്പിന് ഒക്ടോബർ 31 വരെ ഓൺലൈനിൽ അപേക്ഷിക്കാം.


യോഗ്യത


പിജി കോഴ്‌സിന് ആദ്യവർഷം പ്രവേശനം ലഭിച്ചവർക്ക് അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് കോഴ്സ് ആണെങ്കിൽ പിജി ഭാഗപഠന കാലയളവിൽമാത്രം സ്കോളർഷിപ് തുക ലഭിക്കും. പഠിക്കുന്ന കോളേജ്/ സർവകലാശാലയ്ക്ക് നാക് അക്രഡിറ്റേഷൻ വേണം. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ, ഡീംഡ്‌ ടു ബി യൂണിവേഴ്സിറ്റികൾ (കൽപ്പിത സർവകലാശാലകൾ) എന്നിവയിലെ വിദ്യാർഥികൾക്കും അർഹതയുണ്ട്. നേരത്തെ ഒരു പിജി ബിരുദം നേടിയവർക്കും, വിദൂര വിദ്യാഭ്യാസം/പ്രൈവറ്റ് പഠനം നടത്തുന്നവർക്കും അപേക്ഷിക്കാനാകില്ല. പ്രായം മുപ്പത് കവിയരുത്. വേറൊരു സ്കോളർഷിപ്/ഫെലോഷിപ് സ്വീകരിക്കാൻ പാടില്ല.


അനുവദിക്കുന്ന രീതി


​ഡിഗ്രി കോഴ്‌സിന്റെ മാർക്ക് അടിസ്ഥാനമാക്കിയാണ്‌ ദേശീയതലത്തിൽ തെരഞ്ഞെടുപ്പ്. ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ്, ലോ, മാനേജ്മെന്റ്‌ എന്നീ വിഭാഗങ്ങൾക്കെല്ലാം ചേർന്ന് 50 ശതമാനവും സയൻസ്, എൻജിനിയറിങ്, മെഡിക്കൽ, അഗ്രികൾച്ചർ വിഭാഗങ്ങൾക്കെല്ലാം ചേർന്ന് 50 ശതമാനം എണ്ണം സ്കോളർഷിപ്പുകളും നൽകും. 30 ശതമാനം സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതിനായി കുടുംബത്തിലെ ഏക മകൾക്കും ഇരട്ടക്കുട്ടികളായി ജനിച്ച പെൺകുട്ടികൾക്കും ആദ്യ പരിഗണന ലഭിക്കും. ഇവരെ തെരഞ്ഞെടുക്കുന്നതിന് മാർക്ക് മാനദണ്ഡമില്ല.


അപേക്ഷാ രീതി


നാഷണൽ സ്കോളർഷിപ് പോർട്ടലിൽ(NSP) സ്വന്തം ആധാർ ഉപയോഗിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയശേഷമാണ്‌ അപേക്ഷ സമർപ്പിക്കേണ്ടത്‌. പഠിക്കുന്ന സ്ഥാപനത്തിന്റെ വെരിഫിക്കേഷൻ വിദ്യാർഥികളുടെ അപേക്ഷ അവസാന തീയതിക്കു ശേഷം പതിനഞ്ച് ദിവസത്തിനകം പൂർത്തിയാക്കണം. അപേക്ഷ ഐഡി ഭാവി ആവശ്യാർഥം സൂക്ഷിക്കണം.


മറ്റ് വിവരങ്ങൾ


കുടുംബ വരുമാന പരിധി ഇല്ലാത്തതിനാൽ വരുമാന സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. രണ്ടാം വർഷം സ്കോളർഷിപ് തുടരാൻ പുതുക്കൽ അപേക്ഷ നൽകണം. ഇതിന് ഒന്നാം വർഷ പഠനം തൃപ്തികരമായി പൂർത്തിയാക്കുകയും നിശ്ചിത ഹാജർ നിലയും വേണം. ആധാറുമായി ബന്ധിപ്പിച്ച സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. വിവരങ്ങൾക്ക്‌:https://scholarships.gov. in, www.ugc.gov.in/Notices, scholarships. gov.in ഇ മെയിൽ: [email protected], [email protected]



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home