ആർഎസ്എസ് ഗോ ബാക്ക്; കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം

കാസർകോട്: കാവി അജണ്ട ശാഖയിൽ മതിയെന്ന മുന്നറിയിപ്പു നൽകി കേരള കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമൂഹം. വന്ദേമാതരത്തിന്റെ 150-ാം വാർഷികമെന്ന പേരിൽ കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ നടത്തിയ സംഘപരിവാർ പരിപാടിയെയാണ് ഒറ്റക്കെട്ടായി ചെറുത്തത്. എസ്എഫ്ഐ, എഐഎസ്‌എഫ്, എൻഎസ്‌യു, എംഎസ്‌എഫ് സംഘടനകളാണ് സമരവുമായി രംഗത്തെത്തിയത്. ഷൂ ഉയര്‍ത്തി കാട്ടി ആർഎസ്എസ് ഗോ ബാക്ക് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
സ്‌കൂൾ ഓഫ് ലാംഗ്വേജസ് ആൻഡ് കംപാരിറ്റീവ് ലിറ്ററേച്ചറും കേന്ദ്ര സാഹിത്യ അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച പരിപാടി ആർഎസ്‌എസ് അനുകൂല സംഘടനയായ അഖില ഭാരതീയ സാഹിത്യ പരിഷത്ത് ഹൈജാക്ക് ചെയ്യുകയായിരുന്നു. ഇന്നലെ ആർഎസ്‌എസ് അനുകൂല സെമിനാറിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് പൊലീസിന്റെ ക്രൂരമർദനമേറ്റു. സമരം ചെയ്ത് വിദ്യാര്‍ഥികള്‍ക്കെതിരെ തെറ്റായ പ്രചരണം നടത്തുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് ശക്തമായ സരത്തിലേക്ക് വിദ്യാര്‍ഥികള്‍ നീങ്ങിയത്.








0 comments