ഗതാഗത നിയമങ്ങൾ പ്രൈമറി തലം മുതലുള്ള കരിക്കുലത്തിൽ ഉൾപ്പെടുത്തണം: ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: ഗതാഗത നിയമങ്ങൾ പ്രൈമറി തലം മുതലുള്ള കരിക്കുലത്തിൽ ഉൾപ്പെടുത്തണമെന്ന് നിർദേശവുമായി സംസ്ഥാന ബാലാവകാശ കമ്മിഷൻ. തിരുവനന്തപുരം വനിതാ ശിശു വികസന വകുപ്പ് പരിശീലന ഹാളിൽ ബാലനീതി, വിദ്യാഭ്യാസ അവകാശം, പോക്‌സോ എന്നീ നിയമങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കർത്തവ്യ വാഹകരുടെ ജില്ലാതല യോഗത്തിലാണ് നിർദേശം.
ചിൽഡ്രൻസ് ഹോമുകളിൽ താമസിക്കുന്ന കുട്ടികൾക്ക് ആധാർ കാർഡിൻ്റെ ലഭ്യത ഉറപ്പു വരുത്തുന്നതിന് ജില്ലാ കളക്ടർ അടിയന്ത ഇടപെടൽ നടത്തണം. എൽ പി സ്കൂൾ തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള അധ്യാപകർക്ക് പോക്സോ നിയമം സംബന്ധിച്ച് ബോധവൽക്കരണം നൽകാൻ ഇടപെടണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് കമ്മിഷൻ നിർദ്ദേശം നൽകി.
കമ്മിഷൻ അംഗങ്ങളായ ഡോ. എഫ് വിൽസൺ, ടി സി ജലജ മോൾ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ കവിതാ റാണി രഞ്ജിത്ത് എന്നിവരും വിവിധ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു.








0 comments