Deshabhimani

ബിസ്‌ലേരിയിൽ വീണ്ടും പ്രശ്നം; ബംഗാളിൽ കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം

Bisleri.jpg
വെബ് ഡെസ്ക്

Published on Nov 28, 2026, 06:48 PM | 1 min read

ന്യൂഡൽഹി: ബിസ്‌ലേരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്നം. ബംഗാളിൽ നിന്ന് പരിശോധനയ്‌ക്കെത്തിച്ച സാമ്പിൾ ബോട്ടിലുകളിലാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കുടിവെള്ളം സുരക്ഷിതമല്ലെന്ന് റിപ്പോർട്ടിനെത്തുടർന്ന് രാജ്യമെമ്പാടുമുള്ള നിർമാണശാലകളിൽ നിന്ന് സാമ്പിളുകൾ പരിശോധിക്കാൻ എഫ്എസ്എസ്എഐ തീരുമാനിച്ചിരുന്നു.


അത്തരത്തിൽ നടത്തിയ പരിശോധനയിലാണ് ബംഗാളിൽ നിന്നുള്ള സാമ്പിളുകളിൽ നിന്ന് മനുഷ്യന് അപകടകരമായ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. പിബി 201 എന്ന ബാച്ചിൽ നിന്നാണ് കണ്ടെത്തിയത്. മുൻപും ഇതേ ബാച്ച് വെള്ളത്തിന്റെ വില്പന എഫ്എസ്എസ്എഐ നിരോധിച്ചിരുന്നു.


ബിസ്‌ലെരി വെള്ളത്തിന്റെ പ്രാഥമിക പരിശോധനയിൽ, ബ്രോമേറ്റിന്റെ അളവ് നിശ്ചിത പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്റ്റ്, 2006 പ്രകാരം ഈ വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.


ബ്രോമേറ്റ് അളവും പോളി ന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) കണ്ടെത്തലും ഉൾപ്പെടുന്ന ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭക്ഷ്യ സുരക്ഷാ റെഗുലേറ്റർ നടപടികൾ ആരംഭിച്ചത്.


2006-ലെ എഫ്എസ്എസ് നിയമപ്രകാരം, സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ ലബോറട്ടറി കണ്ടെത്തലുകളിലൂടെ തെളിയിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ, 'ബിസ്‌ലെരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡി'നെതിരെ 2006-ലെ എഫ്എസ്എസ് നിയമപ്രകാരം നിയമനടപടികൾ സ്വീകരിക്കാൻ എഫ്എസ്എസ്എഐ അനുമതി നൽകുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home