മലയൻ കനാലിലെ മാലിന്യപ്രശ്നം
മുനിസിപ്പൽ ചെയർമാനെ ഉപരോധിച്ചു

മലയൻ കനാലിലെ മാലിന്യപ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ കായംകുളം മുനിസിപ്പൽ ചെയർമാനെ ഉപരോധിക്കുന്നു
കായംകുളം
മലയൻ കനാലിലെ മാലിന്യപ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ മുനിസിപ്പൽ ചെയർമാനെ ഉപരോധിച്ചു. മഴ രൂക്ഷമായതിനാൽ പ്രശ്നപരിഹാര നിർദേശവുമായി എൽഡിഎഫ് കൗൺസിലർമാരും പ്രദേശവാസികളും രംഗത്തെത്തിയിരുന്നു.
ചേരാവള്ളി പ്ലാമൂട് ഭാഗത്ത് നഗരസഭ 30–ാം വാർഡിൽ മൃഗങ്ങളുടെ ചീഞ്ഞളിഞ്ഞ ജഡങ്ങളടക്കം മാലിന്യങ്ങൾ അടിഞ്ഞുകൂടിയത് ദേശാഭിമാനി റിപ്പോർട്ട് ചെയ്‌തിരുന്നു. നഗരസഭാ കൗൺസിലിലും പുറത്തും പ്രശ്നം ഉന്നയിച്ചിട്ടും നഗരസഭ അനാസ്ഥ തുടർന്നതോടായിരുന്നു ഉപരോധം. ഒരാഴ്‌ചയ്‌ക്കുള്ളിൽ മാലിന്യങ്ങൾ നീക്കാനുള്ള നടപടി സ്വീകരിക്കുമെന്ന ചെയർമാന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ എസ് കേശുനാഥ്, വാർഡ് കൗൺസിലർ അനിത ഷാജി, കൗൺസിലർമാരായ മിനി സലീം, ഷാമില അനിമോൻ, പ്രസന്ന സുരേഷ് എന്നിവർ സരമത്തിന് നേതൃത്വം നൽകി.










0 comments