ad
Deshabhimani

കഞ്ഞിക്കുഴിയിൽ പഞ്ഞപ്പുൽ വിളയിക്കും

കഞ്ഞിക്കുഴി പഞ്ചായത്ത്‌ പതിനാലാം വാർഡിൽ പൊക്കത്ത് വീട്ടിൽ സുമ ബാലചന്ദ്രന്റെ വീടിനോട് ചേർന്ന് ആരംഭിച്ച കൃഷി പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. എം സന്തോഷ്-കുമാർ ആദ്യവിത്തുകൾ വിതച്ച് ഉദ്ഘാടനംചെയ്യുന്നു

കഞ്ഞിക്കുഴി പഞ്ചായത്ത്‌ പതിനാലാം വാർഡിൽ പൊക്കത്ത് വീട്ടിൽ സുമ ബാലചന്ദ്രന്റെ വീടിനോട് ചേർന്ന് ആരംഭിച്ച കൃഷി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം സന്തോഷ്-കുമാർ ആദ്യവിത്തുകൾ വിതച്ച് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 30, 2026, 01:37 AM | 1 min read

കഞ്ഞിക്കുഴി
പഞ്ഞപ്പുല്ലെന്ന് വിളിപ്പേരുള്ള റാഗി കൃഷി പ്രോൽസാഹിപ്പിക്കാൻ കഞ്ഞിക്കുഴി പഞ്ചായത്ത്. കൃഷി ചെയ്യാനാഗ്രഹിക്കുന്നവർക്ക്‌ കൃഷിഭവനിലൂടെ വിത്തുകൾ സ‍ൗജന്യമായി നൽകും. പതിനാലാം വാർഡിൽ പൊക്കത്തു വീട്ടിൽ സുമ ബാലചന്ദ്രന്റെ വീടിനോടു ചേർന്ന്‌ വിത്തുവിതച്ച് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. എം സന്തോഷ് കുമാർ പദ്ധതി ഉദ്ഘാടനം ചെയതു. വൈസ് പ്രസിഡന്റ്‌ ലജിതാ തിലകൻ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ പി ടി ശശിധരൻ, പി മുരളി, എം ഒ രജനി, കൃഷി ഓഫീസർ റോസ്‌മി ജോർജ്, അസി. കൃഷി ഓഫീസർ എസ് ഡി അനില, കർമസേന കൺവീനർ ജി ഉദയപ്പൻ, മുൻപഞ്ചായത്തംഗങ്ങളായ വി പ്രസന്നൻ, കെ കമലമ്മ, വികസന സമിതി അംഗങ്ങളായ കെ കൈലാസൻ , ജമീലാ പുരുഷോത്തമൻ ,സനൽ സാകേതം,ഡി പവിത്രൻ, ടി കെ പുരുഷൻ, സുമ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home