ad
Deshabhimani

കാലടി വീണ്ടും 
കുരുക്കിൽ

traffic jam

കാലടിയിലെ ഗതാഗതക്കുരുക്ക്

വെബ് ഡെസ്ക്

Published on Jun 30, 2026, 02:44 AM | 1 min read

കാലടി


മഴ കനത്തതോടെ കാലടി വീണ്ടും ഗതാഗതക്കുരുക്കിലായി. ഞായർ പകൽ പെയ്ത മഴയിൽ പാലത്തിലെ ടാറിങ്‌ ഒലിച്ചുപോയി കുഴികൾ രൂപപ്പെട്ടതാണ് ഗതാഗതക്കുരുക്കിന് കാരണമായത്.


ജൂൺ ആദ്യവാരം കനത്ത മഴയിൽ കുഴികൾ രൂപപ്പെട്ടിരുന്നു. പഞ്ചായത്ത്‌ അധികൃതരോ എംഎൽഎയോ പൊതുമരാമത്ത് വകുപ്പോ തിരിഞ്ഞ് നോക്കാത്തതിനെ തുടർന്ന് പൊലീസാണ്‌ കുഴിയടച്ചത്‌.


തിങ്കൾ രാവിലെമുതൽ തുടങ്ങിയ ഗതാഗതക്കുരുക്ക് വൈകിട്ടും തുടർന്നു. ഗതാഗതക്കുരുക്കിനെത്തുടർന്ന് എംസി റോഡിൽ വാഹനങ്ങളുടെ നിര അങ്കമാലിയിലേക്കും പെരുമ്പാവൂർക്കും പലപ്പോഴും നീളാറുണ്ട്. ചരക്കുലോറികളും ദിർഘദൂര ബസുകളും മണിക്കൂറുകൾതന്നെ റോഡിൽ കിടക്കുന്നു. സ്കൂളുകളിലേക്കുള്ള കുട്ടികളുടെ യാത്ര ദുഷ്‌കരമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home