ad
Deshabhimani

ശമ്പളമില്ല; സമരവുമായി ഡിജിറ്റൽ റീസർവേ കരാർ ജീവനക്കാർ

Digital Resurvey

കാക്കനാട് കലക്ടറേറ്റിനുമുന്നിൽ ഡിജിറ്റൽ റീസർവേ കരാർ ജീവനക്കാർ നടത്തിയ നിൽപ്പുസമരം

വെബ് ഡെസ്ക്

Published on Jun 30, 2026, 02:36 AM | 1 min read

കാക്കനാട്


സംസ്ഥാന സർക്കാരിന്റെ ‘എന്റെ ഭൂമി' ഡിജിറ്റൽ റീസർവേ പദ്ധതിയിൽ ജോലിചെയ്യുന്ന കരാർ ജീവനക്കാർ ശമ്പള കുടിശ്ശിക തീർത്ത് നൽകണമെന്നാവശ്യപ്പെട്ട് കാക്കനാട് കലക്ടറേറ്റിനുമുന്നിൽ നിൽപ്പുസമരം നടത്തി. സർവേ -ഭൂരേഖവകുപ്പിന്റെ കീഴിൽ മൂന്ന് വർഷമായി ജോലിചെയ്യുന്ന 220 ജീവനക്കാരാണ് പങ്കെടുത്തത്.


പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഉൾപ്പെട്ട 212 വില്ലേജുകളിലെ ഡിജിറ്റൽ റീസർവേ ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കി കൈമാറിയിട്ടും ഫെബ്രുവരിമുതൽ ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ ആരോപിച്ചു. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ വേതനവും മുടങ്ങിയിരിക്കുകയാണ്. കലക്ടർ ജി പ്രിയങ്ക ജീവനക്കാരുടെ പ്രതിനിധികളുമായി ചർച്ചനടത്തിയെങ്കിലും ശമ്പളം നൽകുമെന്ന ഉറപ്പ് ലഭിച്ചില്ല.


കുടിശ്ശികയായ ശമ്പളം ഉടൻ വിതരണം ചെയ്യുക, ശമ്പളം സ്പാർക്ക് മുഖേന ക്രമീകരിക്കുക, ഇൻഷുറൻസ് ഉൾപ്പെടെയുള്ള സേവനാനുകൂല്യങ്ങൾ നൽകുക, തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home