ഈരാറ്റിൽ -വല്ലഭൻകുന്ന് ഖനനം: അനുമതി നൽകരുതെന്ന് വി ജോയി

തിരുവനന്തപുരം
പള്ളിക്കൽ വില്ലേജിലെ ഈരാറ്റിൽ -വല്ലഭൻകുന്ന് ഖനനം നടത്താൻ അനുമതി നൽകരുതെന്ന് വി ജോയി എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. കൊല്ലം ജില്ലാ അതിർത്തിയിലുള്ള പാറ ഖനനത്തിന് വിട്ടുകൊടുത്താൽ പരിസ്ഥിതിക്ക് വലിയ ആഘാതമാകും. നിലവിൽ കലക്ടർ സ്ഥലം പരിശോധിച്ച് ഖനനത്തിനുള്ള അനുമതി റദ്ദാക്കിയിട്ടുണ്ട്. എന്നാൽ, ചിലർ അനുമതിക്കായി വീണ്ടും ശ്രമം തുടങ്ങിയതായി എംഎൽഎ സബ്‌മിഷനിലൂടെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മർമ പ്രധാനമായ ഭൂമി ഖനനത്തിന് നൽകില്ലെന്നും മന്ത്രി മറുപടി പറഞ്ഞു. 11.94 ഹെക്ടർ റവന്യു ഭൂമിയിലാണ് ഖനനത്തിന് നീക്കം നടത്തുന്നത്. വലിയ കുടിവെള്ള സ്രോതസ്സാണ് ഇൗ സ്ഥലം. ഇതിനടുത്തുകൂടിയാണ് പള്ളിക്കൽ പുഴ ഒഴുകുന്നത്. പ്രകൃതിരമണീയമായ ഇൗ പാറയിൽനിന്ന് ഉദയവും അസ്‌തമയവും കാണാം. ഇത്രയും പ്രാധാന്യമുള്ള പാറ ഖനനത്തിന് വിട്ടുകൊടുക്കരുത്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്നും വി ജോയി മന്ത്രിയോട് ആവശ്യപ്പെട്ടു.










0 comments