ad
Deshabhimani

കേരള കർഷകസംഘം

സമ്മേളനഫണ്ട് ശേഖരിക്കാൻ വഞ്ചിപ്പെട്ടി

കേരള കർഷകസംഘം സംസ്ഥാന സമ്മേളന ഫണ്ട് ശേഖരിക്കാൻ സ്ഥാപിക്കുന്ന വഞ്ചികളുടെ ഹരിപ്പാട് ഏരിയതല ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ എസ് രാധാമണി അമ്മയ്‌ക്ക്‌ വഞ്ചിപ്പെട്ടി നൽകി ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ നടത്തുന്നു

വെബ് ഡെസ്ക്

Published on Jun 30, 2026, 01:43 AM | 1 min read

ഹരിപ്പാട്
ആലപ്പുഴയിൽ സെപ്തംബർ 18 മുതൽ -21 വരെ ചേരുന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് വഞ്ചിപ്പെട്ടി വഴി ഫണ്ട് ശേഖരിക്കുന്നു. 
 കർഷകയും ഹരിപ്പാട് മുനിസിപ്പൽ കൗൺസിലറുമായ എസ് രാധാമണിയമ്മക്ക്‌ വഞ്ചിപ്പെട്ടി കൈമാറി ഹരിപ്പാട് ഏരിയതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ നടത്തി. 
 സതീഷ് ആറ്റുപുറം, സി എസ് രഞ്‌ജിത്ത്, എസ് കൃഷ്‌ണകുമാർ, പി ചന്ദ്രൻ, എ സന്തോഷ്, സൈമൺ എബ്രഹം, എം എസ് ശ്യാം സുന്ദർ എന്നിവർ പങ്കെടുത്തു. ഏരിയയിൽ 11 മേഖലാ കമ്മിറ്റികളിലും ചൊവ്വ, ബുധൻ ദിവസങ്ങളിലായി വഞ്ചികൾ സ്ഥാപിക്കും.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home