ad
Deshabhimani

കാട്ടുപന്നിയിടിച്ച് ഓട്ടോ തകർന്നു

 കാട്ടുപന്നി ഇടിച്ച ഓട്ടോ
വെബ് ഡെസ്ക്

Published on Jun 30, 2026, 12:50 AM | 1 min read

കഴക്കൂട്ടം

​പൗഡിക്കോണം ഗാന്ധിപുരത്തിനുസമീപം കാട്ടുപന്നിയിടിച്ച് ഓട്ടോ 20 അടി താഴ്‌ചയിലേക്ക് മറിഞ്ഞ്‌ ഡ്രൈവർക്ക് പരിക്ക്. ഗാന്ധിപുരം അരുൺ കോട്ടേജിൽ അനൂപിനാണ്‌ (സണ്ണി, 34) പരിക്കേറ്റത്. ഞായർ രാത്രി 11ഓടെയാണ് അപകടം. ഓട്ടം കഴിഞ്ഞ്‌ അനൂപ്‌ വീട്ടിലേക്ക്‌ മടങ്ങുമ്പോഴാണ് ചിറ്റൂർക്കോണത്ത് ട്രാൻസ്ഫോമറിന്റെ മറവിൽനിന്ന്‌ പന്നി മുന്നിലേക്ക്‌ ചാടിയത്. ഓട്ടോയുടെമുമ്പിൽ ഇടിച്ചതിനെതുടർന്ന് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക്‌ പതിക്കുകയായിരുന്നു. അനൂപിന്റെ കൈക്കും കാലിനും ചുണ്ടിനും പരിക്കുണ്ട്. വാഹനത്തിനും കേടുപാടുകളുണ്ട്‌.പൗഡിക്കോണം വാർഡിലെ വിവിധ മേഖലയിൽ പന്നിശല്യം രൂക്ഷമാണ്. വ്യാപകമായി കൃഷിയും നശിപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home