ബെവ്‌കോ ജീവനക്കാർ പ്രതിഷേധിച്ചു

ബിവറേജസ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധത്തിൽനിന്ന്
തിരുവനന്തപുരം
ബിവറേജസ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് വി പി പ്രവീണിനെ സ്ഥലംമാറ്റിയതിനെതിരെ ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രവീണിനെ കൊല്ലം ഡിഐസി റൂറൽ സെക്‌ഷനിൽനിന്ന് ഇടുക്കി പൂപ്പാറ ഷോപ്പിലേക്കാണ് സ്ഥലംമാറ്റിയത്. ഹെഡ് ഓഫീസിലെ സമരത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി എസ് അരുൺ, സംസ്ഥാന ട്രഷറർ എ ഷാജു, കിരൺ, ശ്രീലത, അരുൺകുമാർ, ഷിജുമോൻ എന്നിവർ സംസാരിച്ചു.











0 comments