ad
Deshabhimani

കെഎസ്‌ആർടിഇഎ 
അനിശ്ചിതകാല ധർണ 12 ദിവസം പിന്നിട്ടു

കെഎസ്‌ആർടിഇഎ ട്രാൻസ്പോർട്ട് ഭവനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല ധർണ 12ാം ദിവസം സി കെ ഹരികൃഷ്‌ണൻ ഉദ്ഘാടനംചെയ്യുന്നു

കെഎസ്‌ആർടിഇഎ ട്രാൻസ്പോർട്ട് ഭവനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല ധർണ 12ാം ദിവസം സി കെ ഹരികൃഷ്‌ണൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 30, 2026, 12:48 AM | 1 min read

തിരുവനന്തപുരം

രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം അവസാനിപ്പിക്കുക, അർഹരായ എല്ലാ ജീവനക്കാർക്കും സ്ഥലംമാറ്റം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‌ആർടിഇഎ ട്രാൻസ്പോർട്ട് ഭവനുമുന്നിൽ ആരംഭിച്ച അനിശ്ചിതകാല ധർണ 12–ാം ദിവസം സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. അസോ. കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ സി കെ അഷറഫ് അധ്യക്ഷനായി. വയനാട് ജില്ലാ സെക്രട്ടറി കെ എം ബിജു, ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ, ട്രഷറർ പി എ ജോജോ, സംസ്ഥാന സെക്രട്ടറിമാരായ എസ് സുജിത് സോമൻ, എസ് ആർ നിരീഷ്, വൈസ് പ്രസിഡന്റുമാരായ പി റഷീദ്, എസ് എച്ച് എം ഷൂജ, ഓർഗനൈസിങ്‌ സെക്രട്ടറിമാരായ കെ അനിൽകുമാർ, പി സജീവ്, ജെ ശ്രീജ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home