ad
Deshabhimani

‘സനാതനികളുടെ ഹിന്ദുത്വവഴികൾ’ പുസ്തകചർച്ച നടത്തി

book discussion

വളയൻചിറങ്ങര വി എൻ കേശവപിള്ള സ്മാരക വായനശാല സംഘടിപ്പിച്ച ‘സനാതനികളുടെ ഹിന്ദുത്വവഴികൾ’ പുസ്തകചർച്ചയിൽ ഗ്രന്ഥകാരൻ പി ജയരാജൻ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jun 30, 2026, 01:44 AM | 1 min read

പെരുമ്പാവൂർ


വളയൻചിറങ്ങര വി എൻ കേശവപിള്ള സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ രചിച്ച ‘സനാതനികളുടെ ഹിന്ദുത്വവഴികൾ’ പുസ്തകാവതരണവും ചർച്ചയും നടത്തി.


വായനശാല പ്രസിഡന്റ്‌ എം എം മോഹനൻ അധ്യക്ഷനായി. കുന്നത്തുനാട് താലൂക്ക് കൗൺസിൽ അംഗം എം എസ് ഉവൈസ് പുസ്തക അവതരണം നടത്തി. പി ജയരാജൻ പുസ്തകരചനയുടെ വഴികളും ‘സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ ഇന്നിന്റെ പ്രശ്നങ്ങൾ’ വിഷയവും അവതരിപ്പിച്ചു. എൻ പി അജയകുമാർ, പി രാജൻ, ആശ രവി, കെ കോമളവല്ലി, ജി ആനന്ദകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home