പച്ചക്കറിത്തെെ വിതരണം

അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച പച്ചക്കറിത്തെെ,ജൈവവള വിതരണം കൃഷി അസി. ഡയറക്ടർ സി ബി അജിത്ത് ഉദ്ഘാടനം ചെയ്യുന്നു
മാള
അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കർഷകർക്കായി പച്ചക്കറിത്തെെ, ജൈവവള വിതരണവും കാർഷിക ക്ലാസും നടത്തി. കൃഷി അസി. ഡയറക്ടർ സി ബി അജിത്ത് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ വി ഡേവിസ് അധ്യക്ഷനായി. മാള കൃഷി ഓഫീസർ എ റുബീന കാർഷിക ക്ലാസെടുത്തു. കർഷകർക്ക് അഞ്ചിനം പച്ചക്കറി തൈകളും ജൈവവളവും സൗജന്യമായി വിതരണം ചെയ്തു. വി എം വത്സൻ, എൻ എസ് സനുഷ, എൻ കെ ഡേവിസ് എന്നിവർ സംസാരിച്ചു.











0 comments