ad
Deshabhimani

print edition മൻസാംബി മാജിക്‌

SWISTSERLAND

ബോസ്‌നിയക്കെതിരെ ഇരട്ടഗോൾ നേടിയ സ്വിറ്റ്‌സർലൻഡ്‌ താരം 
യൊഹാൻ മൻസാംബിയുടെ (9) ആഹ്ലാദം

വെബ് ഡെസ്ക്

Published on Jun 19, 2026, 04:22 AM | 1 min read

കാലിഫോർണിയ: ഇരുപതുകാരൻ യൊഹാൻ മൻസാംബിയുടെ ഇരട്ടഗോളിൽ ബോസ്‌നിയ ആൻഡ്‌ ഹെർസെഗൊവിനയെ 4–1ന്‌ തകർത്ത്‌ സ്വിറ്റ്‌സർലൻഡ്‌ ലോകകപ്പ്‌ ഫുട്‌ബോൾ നോക്ക‍ൗട്ടിനരികെ. നാല്‌ പോയിന്റുമായി ഗ്ര‍ൂപ്പ്‌ ബിയിൽ ഒന്നാമതെത്തി. ബോസ്‌നിയക്ക്‌ ഒരു പോയിന്റാണ്‌. അവസാന 19 മിനിറ്റിലാണ്‌ അഞ്ച്‌ ഗോളും.


പകരക്കാരനായെത്തി മൂന്നാം മിനിറ്റിലാണ്‌ മൻസാംബി ആദ്യ ഗോളടിച്ചത്‌. റൂബെൻ വർഗാസും പെനൽറ്റിയിലൂടെ ഗ്രാനിത്‌ ഷാക്കയും സ്‌കോർ ഉയർത്തി. ബോസ്‌നിയയുടെ താരിക്‌ മുഹറെമോവിച്ച് ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി. എർമിൻ മഹ്‌മിച്ച്‌ അവരുടെ ആശ്വാസഗോളടിച്ചു. ഗ്രൂപ്പ്‌ എയിൽ ടെബോഹോ മൊക്വേനയുടെ പെനൽറ്റി ഗോളിൽ ചെക്ക്‌ റിപ്പബ്ലിക്കിനെ 1–1ന്‌ തളച്ച്‌ ദക്ഷിണാഫ്രിക്ക സാധ്യത നിലനിർത്തി. മിച്ചൽ സാഡിലെക്‌ ചെക്കിനായി ഗോളടിച്ചു. ചെക്കിനും ഒരു പോയിന്റാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home