കാരകുന്ന് ഏലാപ്പുറത്ത് കക്കൂസ് മാലിന്യം ഒഴുക്കി

കാരകുന്ന് ഏലാപ്പുറത്തെ നെൽപ്പാടത്തിന് സമീപം റോഡിൽ കക്കൂസ് മാലിന്യം ഒഴുക്കിയ നിലയിൽ
ചിറയിൻകീഴ്
കടയ്ക്കാവൂർ പഞ്ചായത്തിലെ കാരകുന്ന് ഏലാപ്പുറത്തെ നെൽപ്പാടത്തിലും സമീപം റോഡിലും കക്കൂസ് മാലിന്യം തള്ളുന്നു. മണനാക്ക് ജങ്‌ഷനിലെത്താതെ ആറ്റിങ്ങലിൽനിന്ന് കടയ്ക്കാവൂർ ഭാഗത്തേക്ക് എളുപ്പമെത്താൻ സാധിക്കുന്നതാണ് പള്ളിമുക്ക് കാരകുന്ന് റോഡ്. ജനവാസം കുറഞ്ഞ മേഖലയായ ഇവിടെ വഴിവിളക്കുകൾ ഇല്ല. രാത്രിയായാൽ ലഹരി സംഘങ്ങളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാണ് പ്രദേശമെന്നും പരാതി ഉയരുന്നു. റോഡിന് ഇരുവശത്തായുള്ള 26 ഏക്കർ പാടത്ത് വർഷത്തിൽ രണ്ടുതവണ കർഷകർ നെല്‍ക്കൃഷിയിറക്കുന്നുണ്ട്. രാത്രിയിൽ മദ്യപസംഘങ്ങൾ ഒഴിഞ്ഞ കുപ്പികൾ വയലിലാണ് എറിഞ്ഞു പൊട്ടിക്കുന്നത്. കൃഷിയിലേർപ്പെടുന്ന കർഷകരുടെ കാലുകളിൽ ചില്ലുകൾ കൊള്ളുന്നതും പതിവാണ്. ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മാസങ്ങൾക്കുമുന്പ് കത്തിക്കുത്ത് നടന്ന സംഭവങ്ങളും പ്രദേശത്തുണ്ട്. കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവത്തിൽ കർഷകർ പൊലീസിൽ പരാതി നൽകി.







0 comments