നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ
പ്രസവ ശസ്‌ത്രക്രിയയിൽ പിഴവെന്ന് ആരോപണം

തിരുവനന്തപുരം
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്‌ത്രക്രിയയിൽ ഗുരുതര പിഴവ് ആരോപിച്ച് യുവതി. വിതുര സ്വദേശി ഹസ്ന ഫാത്തിമയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഡോക്ടറുടെ അനാസ്ഥ ജീവിതം ദുരിതത്തിലാക്കി. തുടർചികിത്സയ്ക്ക് 15 ലക്ഷം രൂപ സ്വകാര്യാശുപത്രിയിൽ ചെലവായി. പലിശയ്ക്ക് വായ്‌പയെടുത്തും വരുമാനമാർഗമായ ഓട്ടോറിക്ഷ വിറ്റുമാണ് തുക കണ്ടെത്തിയത്. വാടകവീട്ടിലാണ് താമസിക്കുന്നത്. പലിശയിനത്തിൽ പ്രതിമാസം 25,000 രൂപ അടയ്ക്കണം. ആരോഗ്യമന്ത്രിക്കും റൂറൽ എസ്‌പിക്കും പരാതി നൽകിയതിനാൽ മെഡിക്കൽ ബോർഡ് അന്വേഷിച്ചെങ്കിലും ഒത്തുകളിച്ചുള്ള റിപ്പോർട്ടാണ് നൽകിയതെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ഹസ്നയും കുടുംബവും ആവശ്യപ്പെട്ടു.








0 comments