ad
Deshabhimani

ശ്വാസതടസ്സവും ചൊറിച്ചിലും; 
17 വിദ്യാർഥികൾ ആശുപത്രിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 19, 2026, 04:53 AM | 1 min read

നെടുമങ്ങാട്

ക്ലാസ്‌മുറിയിൽ വിതറിയ പൊടിയുണ്ടാക്കിയ ശാരീരികാസ്വസ്ഥതകളിൽ 17 വിദ്യാർഥികൾ ആശുപത്രിയിൽ. വട്ടപ്പാറ എൽഎംഎസ് സ്കൂളിൽ വ്യാഴം രാവിലെയാണ് സംഭവം. ഒമ്പതാം ക്ലാസിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഒരു വിദ്യാർഥി വീട്ടിൽനിന്ന് പൊതിഞ്ഞു കൊണ്ടുവന്ന പൊടി തമാശയ്‌ക്ക്‌ ക്ലാസിൽ വിതറുകയായിരുന്നു. ഇതോടെ വിദ്യാർഥികൾക്ക് കലശലായ ശ്വാസതടസ്സവും ചൊറിച്ചിലും അനുഭവപ്പെട്ടു. ഉടൻ ഇവരെ പേരൂർക്കട ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസ്വസ്ഥത അധികമായ ഒരു വിദ്യാർഥിയെ മെഡിക്കൽ കോളേജിലേക്കു മാറ്റി. 13 പെൺകുട്ടികളും നാല്‌ ആൺകുട്ടികളുമാണ് ചികിത്സയിലുള്ളത്. നായ്ക്കുരണ പൊടിയാകാം എന്നാണ്‌ ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home