മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

കോവളം
മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി സിലുവയ്യനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഇൻഷാദ് (26)നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷനുമുന്നിൽ സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ബോട്ടുകളിലെ എൻജിനുകൾ ബൈക്കിലെത്തിയ ഇർഷാദ് ഇടിച്ചുതെറിപ്പിച്ചു. ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് തടഞ്ഞവരെ വാൾ കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് ബസ്‌സ്റ്റാൻഡ് ജങ്‌ഷനുസമീപത്തെ സ്റ്റാൻഡിലെത്തി ഓട്ടോറിക്ഷയുടെ ഗ്ലാസുകൾ വാൾകൊണ്ട് അടിച്ചുതകർത്തു. സിലുവയ്യന്റെ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ഇതിനിടയിൽ കൈയിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. സിലുവയ്യൻ വിഴിഞ്ഞം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. വധശ്രമം ഉൾപ്പെടെ 14 കേസിൽ പ്രതിയായ ഇൻഷാദ് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളെന്ന് പൊലീസ് പറഞ്ഞു.








0 comments