ad
Deshabhimani

കാട്ടുപന്നിശല്യം പരിഹരിക്കണം: കര്‍ഷകസംഘം

കര്‍ഷകസംഘം കിളിമാനൂര്‍ ഏരിയ പ്രതിനിധി സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ജോയി ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകസംഘം കിളിമാനൂര്‍ ഏരിയ പ്രതിനിധി സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ജോയി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 19, 2026, 04:49 AM | 1 min read

കിളിമാനൂര്‍

കാട്ടുപന്നിശല്യംമൂലം വലിയൊരളവ് കര്‍ഷകരും കൃഷിയില്‍നിന്ന് പിന്മാറുകയാണെന്നും കാട്ടുപന്നിശല്യം പരിഹരിക്കാൻ ഫലപ്രദമായ നിയമനിര്‍മാണം നടത്തണമെന്നും കര്‍ഷകസംഘം കിളിമാനൂര്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എസ് സജ്ജനന്‍ നഗറില്‍ (ആര്‍കെവി ഓഡിറ്റോറിയം കാരേറ്റ്) നടന്ന സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ജോയി ഉദ്ഘാടനം ചെയ്തു. ഇ ജലാല്‍, എസ് മധുസൂദനകുറുപ്പ്, എസ് സുനിത എന്നിവർ പ്രസീഡിയമായി. കര്‍ഷകസംഘം ഏരിയ സെക്രട്ടറി വി ബിനു പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ പ്രസിഡന്റ് വി എസ് പത്മകുമാര്‍ സംഘടനാ റിപ്പോര്‍ട്ടും ഏരിയ ട്രഷറര്‍ എസ് മധൂസൂദനകുറുപ്പ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാൻ തട്ടത്തുമല ജയചന്ദ്രന്‍, കെ സി വിക്രമന്‍, ഡി കെ മുരളി, മടവൂര്‍ അനില്‍, എസ് ഹരിഹരന്‍പിള്ള ജയദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഇ ജലാല്‍ (പ്രസിഡന്റ്), വി ബിനു (സെക്രട്ടറി), എസ് മധുസൂദനകുറുപ്പ് (ട്രഷറര്‍).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home