ad
Deshabhimani

print edition സെമി തേടി സ്‌പെയ്‌നും 
ബൽജിയവും

spain
വെബ് ഡെസ്ക്

Published on Jul 10, 2026, 01:38 AM | 1 min read

ലൊസ്‌ ആഞ്ചലസ്‌ : ലോകകപ്പ്‌ ഫുട്‌ബോളിൽ യൂറോപ്യൻ പോര്‌. രണ്ടാം ക്വാർട്ടറിൽ വെള്ളി രാത്രി 12.30ന്‌ മുൻ ചാന്പ്യൻമാരായ സ്‌പെയ്‌ൻ ബൽജിയത്തെ നേരിടും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഒറ്റഗോളിന്‌ വീഴ്‌ത്തിയാണ്‌ സ്‌പെയ്‌ൻ അവസാന എട്ടിൽ കടന്നത്‌.


2010നുശേഷം ആദ്യമായാണ്‌ ക്വാർട്ടർ പ്രവേശം. ബൽജിയം പ്രീ ക്വാർട്ടറിൽ ആതിഥേയരായ അമേരിക്കയെ തുരത്തി. അവസാന ക്വാർട്ടർ മത്സരങ്ങൾ ഞായറാഴ്‌ച നടക്കും. പുലർച്ചെ 2.30ന്‌ ഇംഗ്ലണ്ട്‌ നോർവെയെ നേരിടും. നിലവിലെ ജേതാക്കളായ അർജന്റീന രാവിലെ 6.30ന്‌ സ്വിറ്റ്‌സർലൻഡുമായി ഏറ്റുമുട്ടും. ​​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home