ad
Deshabhimani

ഫിഫ ലോകകപ്പ് 2026; നെതർലൻഡ്‌സും സ്വീഡനും ഇന്ന് നേർക്കുനേർ

netharlands vs sweedan

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 20, 2026, 04:17 PM | 1 min read

ഹൂസ്റ്റൺ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ നെതർലൻഡ്‌സ് ഇന്ന് സ്വീഡനെ നേരിടും.ശനിയാഴ്ച്ച ഇന്ത്യൻ സമയം രാത്രി 10 :30 ന് ഹൂസ്റ്റൺ സ്റ്റേഡിയത്തിലാണ് ഈ വൻപോരാട്ടം അരങ്ങേറുന്നത്.


ആദ്യ മത്സരത്തിൽ ടുണീഷ്യയെ 5-1 ന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് സ്വീഡൻ ഇറങ്ങുന്നത്. അലക്സാണ്ടർ ഇസാക്ക് - വിക്ടർ ഗ്യോകെറെസ് സഖ്യത്തിന്റെ മികച്ച പ്രകടനമാണ് സ്വീഡന് വൻ വിജയം സമ്മാനിച്ചത്. യാസിൻ അയാരിയും മികച്ച ഫോമിലാണ്.


മറുഭാഗത്ത്, നെതർലൻഡ്‌സ് തങ്ങളുടെ ആദ്യ മത്സരത്തിൽ ജപ്പാനോട് 2-2 ന് സമനില വഴങ്ങിയിരുന്നു. രണ്ടാം പകുതിയിൽ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്കും ക്രിസെൻസിയോ സമ്മർവില്ലെയും ഡച്ചുകാർക്കായി ഗോളുകൾ നേടിയെങ്കിലും വിജയം സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല.


ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ സ്വീഡന് അടുത്ത റൗണ്ട് യോഗ്യത ഉറപ്പാക്കാം. നെതർലൻഡ്‌സിന് ടൂർണമെന്റിൽ മുന്നേറാൻ ഇന്നത്തെ മത്സരത്തിലെ വിജയം അത്യന്താപേക്ഷിതമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home