മോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂർ; നിലപാടുകളിലെ വൈരുദ്ധ്യത്തില്‍ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി

ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭ്യര്‍ഥനയെ കോൺഗ്രസ് എംപി ശശി തരൂർ പിന്തുണച്ചതിന് പിന്നാലെ, രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി.
മോദിയെ പുകഴ്ത്തിയുള്ള തരൂരിന്റെ പരാമർശം രാഹുൽ ഗാന്ധിക്കുള്ള കനത്ത തിരിച്ചടിയാണെന്നും സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ പരാമർശങ്ങളെ ശശി തരൂരിന്റെ പിന്തുണ ദുർബലപ്പെടുത്തിയെന്നും ബിജെപി വക്താക്കൾ പരിഹസിച്ചു. രാഹുൽ ഗാന്ധിയുടെ നയങ്ങളെ തുറന്നുകാട്ടാൻ ബിജെപിയ്ക്ക് തരൂർ അവസരം നൽകിയെന്ന തരത്തിലും പരാമർശങ്ങളുണ്ടായി. മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയും ഇന്ത്യന്‍ നാവികരുടെ സുരക്ഷയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെയും പ്രശംസിച്ചുകൊണ്ട് തരൂര്‍ നടത്തിയ പ്രസ്താവനയാണ് രാഷ്ട്രീയ ആക്രമണത്തിലേക്ക് നയിച്ചത്.
ശശി തരൂരിന്‍റെ അനുകൂല പ്രസ്താവനയെ തുടർന്ന് കോൺഗ്രസ് നേതാക്കൾക്കളുടെ നിലപാടുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ച് ബിജെപി വക്താക്കൾ രംഗത്തെത്തി. ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട വിഷയത്തിൽ മോദി സർക്കാരിനെതിരെ വിമർശനം ഉയർത്തിയ കോൺഗ്രസ് നേതൃത്വത്തിന് വിരുദ്ധമായ പ്രസ്താവനയാണ് ശശി തരൂർ നടത്തിയത്.
അന്താരാഷ്ട്ര വിഷയങ്ങളിൽ മോദിയുടെ നയതന്ത്ര നീക്കങ്ങളെ ശശി തരൂർ തുടർച്ചയായി പിന്തുണക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്.










0 comments