ഗാസയിലും ഇസ്രായേൽ ആക്രമണം; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു

ദൈർ അൽ-ബലാ: വെടിനിർത്തൽ കരാറിനിടയിലും ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു. ശനിയാഴ്ച പുലർച്ചെ ഗാസ സിറ്റിയിലെ ഒരു അപ്പാർട്ട്‌മെന്റിന് നേരെ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടു. സീന (4 വയസ്സ്), ലാന (14 വയസ്സ്) എന്നീ സഹോദരിമാരാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
പുലർച്ചെ രണ്ട് മണിയോടെയാണ് ജനവാസ മേഖലയായ അപ്പാർട്ട്‌മെന്റിലേക്ക് ഇസ്രായേൽ റോക്കറ്റ് ആക്രമണം നടത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാം. ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ബന്ധുവായ മുഹമ്മദ് സഫാദിക്കും ഭാര്യക്കും ഗുരുതരമായി പരിക്കേറ്റു. തങ്ങൾ സാധാരണക്കാരാണെന്നും യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് വീടിനു മുകളിൽ റോക്കറ്റ് പതിച്ചതെന്നും മുഹമ്മദ് സഫാദി മാധ്യമങ്ങളോട് പറഞ്ഞു.
ഒക്ടോബറിലെ വെടിനിർത്തലിന് ശേഷവും ഗാസയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ ഇതിനകം ആയിരത്തിലധിക പ്രദേശവാസികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസിനെയും മറ്റ് സായുധ ഗ്രൂപ്പുകളെയും ലക്ഷ്യമിട്ടാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം.
2023 ഒക്ടോബർ 7-ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 73,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇതിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണ്. ലെബനനിൽ ഇറാൻ സമാധാന കരാര്‍ ലംഘിച്ച് ഇന്നലെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Related News
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ നിരീക്ഷിക്കാൻ യുഎൻ പ്രത്യേക സംവിധാനം രൂപീകരിച്ചതിന് ശേഷമുള്ള കഴിഞ്ഞ 30 വർഷത്തെ ചരിത്രത്തിൽ കുട്ടികൾക്ക് ഏറ്റവും കൂടുതൽ അപകടം നേരിട്ട കാലഘട്ടമാണിതെന്ന് ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് (Children and Armed Conflict Report) വ്യക്തമാക്കുന്നു. സായുധ ഗ്രൂപ്പുകളേക്കാൾ വികസിത രാജ്യങ്ങളുടെ ഔദ്യോഗിക സൈന്യങ്ങളാണ് കുട്ടികളെ കൊലപ്പെടുത്തുന്നതിലും അവർക്കെതിരെ അതിക്രമങ്ങൾ നടത്തുന്നതിലും മുന്നിൽ. ഇതിൽ ഏറ്റവും അധികം ക്രൂര കൃത്യങ്ങൾ നടത്തിയിട്ടുള്ള രാജ്യം ഇസ്രയേലാണ്. കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്ന രാജ്യങ്ങളുടെ യുഎൻ കറുത്ത പട്ടികയിൽ (List of Shame) ഇസ്രായേൽ സൈന്യത്തെയും സുരക്ഷാ സേനയെയും ആദ്യ സ്ഥാനത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.










0 comments