print edition ഐവറി കോസ്റ്റിനെ തകർത്തു; ജർമനിക്ക് വിജയം

ടൊറൻറോ: ഫിഫ ലോകകപ്പ് 2026ലെ ഗ്രൂപ്പ് ഇ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെതിരെ ജർമനിക്ക് വിജയം.21-ാം മിനിറ്റിൽ ജർമനിയുടെ യുവതാരം അലക്സാണ്ടർ പാവ്ലോവിച്ച് ഐവറി കോസ്റ്റിൻറെ വലകുലുക്കിയെങ്കിലും ഗോൾ നേടുന്നതിന് തൊട്ടുമുമ്പ് ഐവറി കോസ്റ്റ് ഗോൾകീപ്പർ യഹിയ ഫൊഫാനയെ ജർമ്മൻ താരം ഫൗൾ ചെയ്തതായി വിഎആർ പരിശോധനയിൽ കണ്ടെത്തുകയും റഫറി ഗോൾ നിഷേധിക്കുകയും ചെയ്തു.
എന്നാൽ 30-ാം മിനിറ്റിൽ ഐവറി കോസ്റ്റ് പെട്ടെന്നുള്ള കൗണ്ടർ അറ്റാക്കിലൂടെ ജർമനിയുടെ വലകുലുക്കി. യാൻ ഡിയോമൻഡെയുടെ പാസിൽനിന്ന് അമദ് ഡിയാലോ എടുത്ത ഷോട്ട് ജർമ്മൻ ഗോൾകീപ്പർ മാനുവൽ നോയർ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ ഓടിയെത്തിയ ക്യാപ്റ്റൻ ഫ്രാങ്ക് കെസ്സി പന്ത് വലയിലെത്തിച്ച് ഐവറി കോസ്റ്റിന് 1-0ൻറെ ലീഡ് സമ്മാനിച്ചു.നഡയിലെ ടൊറൻറോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽനിന്ന ശേഷമാണ് രണ്ടാം പകുതിയിൽ ജർമനി തകർപ്പൻ തിരിച്ചുവരവ് നടത്തിയത്.
ഈ വിജയത്തോടെ ജർമ്മനി ടൂർണമെൻറിൻറെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കി.ആദ്യ പകുതിയിൽ 1-0 ന് പിന്നിലായിരുന്ന ജർമ്മനി രണ്ടാം പകുതിയിൽ നടത്തിയ തകർപ്പൻ പടയോട്ടത്തിൽ കളി തങ്ങളുടേതാക്കി. 68-ാം മിനിറ്റിൽ ഡെനിസ് ഉന്ദാവിലൂടെ ജർമ്മനി സമനില പിടിച്ചു. എക്സ്ട്രാ ടൈമിൻറെ അവസാന നിമിഷത്തിലാണ് (90+4 മിനിറ്റ്) ജർമ്മനി ഐവറി കോസ്റ്റിനെ ഞെട്ടിച്ച വിജയഗോൾ നേടിയത്.ആദ്യ മത്സരത്തിൽ കുറസോവയെ 7-1 ന് തകർത്ത ജർമ്മനിക്ക് ഈ വിജയത്തോടെ ഗ്രൂപ്പ് ഇ-യിൽ 6 പോയിൻറായി










0 comments