ad
Deshabhimani

print edition പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിയുടെ കള്ളം 
കത്ത്‌ കൈയിൽവച്ച്‌

V D Satheesan PM Shri Letter
avatar
സ്വന്തം ലേഖകൻ

Published on Jun 21, 2026, 06:23 AM | 1 min read

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ യുഡിഎഫ്‌ സർക്കാർ നടപടികൾ ആരംഭിച്ചത്‌ കേന്ദ്രത്തിന്റെ കത്ത്‌ ലഭിച്ചതിന്‌ തൊട്ടുപിന്നാലെ. മെയ്‌ എട്ടിനാണ്‌ ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ്‌ കുമാർ, സംസ്ഥാന ചീഫ്‌ സെക്രട്ടറിക്ക്‌ കത്ത്‌ അയച്ചത്‌. കേരളം പദ്ധതി നിർത്തിവയ്‌ക്കുന്നതായി കാണിച്ച്‌ അയച്ച കത്തിന്റെ കാര്യവും ഇ‍ൗ കത്തിൽ പരാമർശിക്കുന്നു.

പിഎം ശ്രീ എത്രയും പെട്ടെന്ന് നടപ്പാക്കാനാണ്‌ കേന്ദ്രം ആവശ്യപ്പെടുന്നത്‌. ഇതിനെതുടർന്നാണ്‌ മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശ പ്രകാരം മന്ത്രി എൻ ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോട്‌ റിപ്പോർട്ട്‌ ആവശ്യപ്പെട്ടത്‌. ഇ‍ൗ റിപ്പോർട്ടാണ്‌ മന്ത്രി സഭായോഗത്തിൽ ചർച്ച ചെയ്തത്‌. തുടർന്നാണ്‌ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്‌. കേന്ദ്രത്തിന്റെ കത്ത്‌ കൈയിലിരിക്കെയാണ്‌, പദ്ധതി കേരളത്തിൽ മുൻ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയെന്നും ഇനി തുടരുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും വി ഡി സതീശൻ കളവ്‌ പറഞ്ഞത്‌.

​കത്തിന്റെ ഉള്ളടക്കം

‘കേരള സർക്കാരിന്റെ 2025 നവംബർ 12ലെ കത്ത് ദയവായി പരിശോധിക്കുക. സംസ്ഥാന മന്ത്രിസഭാ തീരുമാനം അനുസരിച്ച്, ധാരണപത്രവുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഒരു സമിതിയെ നിയോഗിച്ചിരുന്നു. തുടർനടപടി തീർപ്പാക്കുംവരെ ധാരണപത്രത്തിന്റെ നടത്തിപ്പ് മരവിപ്പിച്ചിരിക്കുകയാണെന്ന് അതിൽ അറിയിച്ചിരുന്നു.

ഇതുമൂലമുണ്ടായ കാലതാമസം സർക്കാർ സ്‌കൂളുകളുടെ തെരഞ്ഞെടുപ്പും ഇ‍ൗ സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കലും വൈകിപ്പിച്ചു. ഇത്‌ വിദ്യാർഥികൾക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കില്ലെന്ന അവസ്ഥയിലെത്തിച്ചിട്ടുണ്ട്. വിഷയം ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു. 2022 സെപ്തംബറിലാണ് അഞ്ച്‌ വർഷത്തേക്ക് പി എം ശ്രീ പദ്ധതി ആരംഭിച്ചത്. പദ്ധതി പൂർത്തിയാക്കാൻ ഇനി വളരെ കുറഞ്ഞ സമയമേ ബാക്കിയുള്ളൂ. മുകളിൽ സൂചിപ്പിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള താൽപ്പര്യം മുൻനിർത്തി, കാലതാമസമില്ലാതെ സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു’



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home