ad
Deshabhimani

print edition മന്ത്രി ഇടപെട്ട് ശബരിമല കേസ് 
അട്ടിമറിക്കുന്നു

SABARIMALA.
വെബ് ഡെസ്ക്

Published on Jun 21, 2026, 06:45 AM | 1 min read

തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ നിലവിലെ ദേവസ്വം ബോർഡംഗത്തിന്റെ പങ്ക്‌ അന്വേഷിക്കണമെന്ന ദേവസ്വംമന്ത്രി കെ മുരളീധരന്റെ ആവശ്യം എസ്‌ഐടി അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം. കോൺഗ്രസ്‌ സംഘടനാ നേതാക്കളുടെ ആവശ്യപ്രകാരമാണ്‌ ബോർഡംഗം പി ഡി സന്തോഷ്‌കുമാറിനെതിരെ അന്വേഷണമാവശ്യപ്പെട്ട്‌ മന്ത്രി എസ്‌ഐടിക്ക്‌ കത്തയച്ചത്‌. സ്വതന്ത്രമായ അന്വേഷണം നടക്കുന്ന വേളയിൽ മന്ത്രിതന്നെ നേരിട്ട്‌ ഇടപെട്ടത്‌ അസാധാരണ നീക്കമാണ്‌.

യുഡിഎഫ്‌ ഭരണസമിതിയിലേക്കും മുൻ ബോർഡംഗങ്ങളിലേക്കും അന്വേഷണം വ്യാപിക്കുന്നതിനിടയിലാണിത്‌. കോൺഗ്രസ്‌ സംഘടനാനേതാക്കളുടെ ഇടപെടലും മന്ത്രിയുടെ കത്തിനുപിന്നിലുണ്ട്‌. 2025 ജൂലൈ 28നാണ്‌ സന്തോഷ്‌ കുമാർ ബോർഡംഗമായത്‌. മുൻ യുഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ ഉണ്ണിക്കൃഷ്‌ണൻ പോറ്റി ശബരിമലയിലെത്തിയത്‌. ശബരിമലയിലെ സ്വർണമോഷണവും വർഷങ്ങൾക്കുമുമ്പാണ്‌.

അതുകൊണ്ടുതന്നെ വിചിത്രമായ ആവശ്യമാണ്‌ മന്ത്രി മുന്നോട്ടുവയ്‌ക്കുന്നത്‌. ദേവസ്വം ബോർഡിൽ മാനദണ്ഡം ലംഘിച്ച്‌ സ്ഥലംമാറ്റത്തിന്‌ മന്ത്രിയുടെ ഓഫീസ്‌ സമ്മർദം ചെലുത്തുന്നുണ്ട്‌. ഇതിന്‌ വഴങ്ങാത്ത ബോർഡംഗങ്ങൾക്കെതിരായ പ്രതികാര നടപടിയുടെ ഭാഗംകൂടിയാണ്‌ മന്ത്രിയുടെ പുതിയ നീക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home